കുന്നംകുളം യു പിഎഫ് നാൽപ്പതാം വാർഷിക സമാപന സമ്മേളനവും സുവനീർ പ്രകാശനവും മാർച്ച് 13 ഞായറാഴ്ച

യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ നാൽപ്പതാം വാർഷിക സമാപന സമ്മേളനവും സുവനീർ പ്രകാശനവും അവാർഡ് വിതരണവും മാർച്ച് 13 ഞായറാഴ്ച വൈകിട്ട് 5 ന് കുന്നംകുളം വൈ.എം.സി.എ ഹാളിൽ നടക്കും.

Mar 12, 2022 - 18:34
 0

യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ നാൽപ്പതാം വാർഷിക സമാപന സമ്മേളനവും സുവനീർ പ്രകാശനവും അവാർഡ് വിതരണവും മാർച്ച് 13 ഞായറാഴ്ച
വൈകിട്ട് 5 ന് കുന്നംകുളം വൈ.എം.സി.എ ഹാളിൽ നടക്കും. പാസ്റ്റർ റോയ് മാർക്കര മുഖ്യ സന്ദേശം നൽകും.
മുതിർന്ന ക്രൈസ്തവ പത്രപ്രവർത്തകനും ഗുഡ്ന്യൂസ് ചീഫ് എഡിറ്ററുമായ ബ്രദർ സി. വി. മാത്യു സുവനീർ പ്രകാശനം നിർവഹിക്കും.
പാസ്റ്റർ ഭക്തവത്സലൻ,  ടോണി ഡി. ചെവ്വൂക്കാരൻ (പ്രസിഡൻ്റ്, ക്രൈസ്തവ  സാഹിത്യ അക്കാദമി ) എന്നിവർ മുഖ്യ അതിഥികളായിരിക്കും.മുതിർന്ന മാധ്യമ പ്രവർത്തകൻ ബ്രദർ സി.വി. മാത്യുവിനെ ആദരിക്കും.</p>
<p>11-മത് മെഗാ ബൈബിൾ ക്വിസ് ജേതാക്കൾ, 2 -മത് സംഗീതപുരസ്‌കാര ജേതാക്കൾ എന്നിവർക്കുള്ള സമ്മാനവിതരണവും നടക്കും.</p>
<p>ബൈബിൾ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ സിസ്റ്റർ ലിസാ സുമോദ്, സിസ്റ്റർ സിംസ രാജൻ എന്നിവരെയും അനുമോദിക്കും.സംഗീതം യു.പി.എഫ് ക്വയർ നിർവഹിക്കും.</p>
<p>പാസ്റ്റർ അനീഷ് ഉലഹന്നാൻ  (ജനറൽ പ്രസിഡന്റ്), പാസ്റ്റർ സന്തോഷ് മാത്യു (ജനറൽ സെക്രട്ടറി),  പി.ആർ. ഡെന്നി (ട്രഷർ), ടിജിൻ ജോൺ (പബ്ലിസിറ്റി കൺവീനർ) , പാസ്റ്റർ കെ.പി. ബേബി (ചീഫ് എക്സാമിനർ), ജോബിഷ് ചൊവ്വല്ലൂർ (യൂത്ത് വിങ് പ്രസിഡന്റ്) തുടങ്ങിയവർ നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0