ചെവികള്‍ അറുത്തെടുത്ത് ജനനേന്ദ്രിയത്തില്‍ ഷോക്ക് അടിപ്പിച്ചു; മോസ്‌കോയില്‍ ഭീകരാക്രമണം നടത്തിയവരെ 'പച്ചയ്ക്ക് കൊന്ന്' പുടിന്‍
റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ സംഗീതപരിപാടിക്കിടെ ഭീകരാക്രമണം നടത്തിയവരെ കൈകാര്യം ചെയ്ത് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കീഴിലുള്ള പ്രത്യേക സൈന്യമാണ് പിടിയിലായ തീവ്രവാദികളെ ചോദ്യം ചെയ്യുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂരമായ മര്‍ദന മുറകളാണ് ഇവര്‍ക്കെതിരെ അന്വേഷണ സംഘം നടത്തുന്നത്.
പിടിയിലായ സയ്ദാക്രമി മുരോഡളി റചാബലിസോഡയുടെ വീഡിയോ ഒരു ടെലഗ്രാം ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. അയാളുടെ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് അദേഹത്തെകൊണ്ട് തന്നെ് തിന്നാന്‍ നിര്‍ബന്ധിക്കുന്നതുതാണ് വീഡിയോയില്‍ ഉള്ളത്. ചെവിയുടെ ഒരു ഭാഗം അദേഹത്തിന്റെ വായിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ ഉണ്ട്. പിടിയിലായ മറ്റൊരാളായ ംസിദ്ദീന്‍ ഫൈദുനി എന്നയാളുടെ ജനനേന്ദ്രിയത്തില്‍ വൈദ്യുതി ഘടിപ്പിച്ച് ഷോക്കടിപ്പിക്കുന്നതും വീഡിയോയില്‍ ഉണ്ട്. റഷ്യന്‍ സൈന്യം തീവ്രവാദികള്‍ക്ക് നല്‍കുന്ന ക്രൂരമായ ശിക്ഷകളാണ് ഇവ രണ്ടും.
പിടിയിലായനാല് പേര്‍ക്കെതിരെ തീവ്രവാദക്കുറ്റം കോടതി ചുമത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ദലേര്‍ജോണ്‍ മിര്‍സോയേവ്, സയ്ദാക്രമി മുരോഡളി റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി, മുഹമ്മദ്സൊബിര്‍ ഫയ്സോവ് എന്നിവര്‍ക്കെതിരെയാണ് മോസ്‌കോയിലെ ബസ്മന്നി ജില്ലാ കോടതി തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളെ മെയ് 22 വരെ മുന്‍കൂര്‍ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
മിര്‍സോയേവ്, റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി എന്നിവര്‍ കുറ്റസമ്മതം നടത്തി. ഫൈസോവിനെ ആശുപത്രിയില്‍ നിന്നും വീല്‍ചെയറിലാണ് കോടതിയില്‍ കൊണ്ടുവന്നത്. വിചാരണ വേളയില്‍ അയാള്‍ കണ്ണുകള്‍ അടച്ചിരിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് മൂന്നുപേരുടേയും മുഖത്ത് മര്‍ദനമേറ്റ പാടുകളുമുണ്ട്. കൂടാതെ ഒരാള്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നാല് പ്രതികളും തജികിസ്താന്‍ സ്വദേശികളാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്രമണം നടന്ന് 14 മണിക്കൂറിനുള്ളില്‍ തന്നെ ബ്രയാന്‍സ്‌ക് മേഖലയില്‍ നിന്നും പ്രതികളെ പിടിച്ചതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) അറിയിച്ചു.
അക്രമണത്തിന് പിന്നില്‍ യുക്രെയ്ന്‍ ആണെന്ന് റഷ്യ ആരോപിച്ചിരുന്നെങ്കിലും തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി. 140 പേര്‍ക്കു പരുക്കേറ്റു. മോസ്‌കോയുടെ പടിഞ്ഞാറെ അതിര്‍ത്തിയോടു ചേര്‍ന്ന ക്രസ്നയാര്‍സ്‌ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളില്‍ കടന്ന ഭീകരര്‍ ബോംബെറിഞ്ഞശേഷം ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
6,000 പേര്‍ക്ക് ഇരിക്കാവുന്ന ഹാളില്‍ റഷ്യന്‍ റോക്ക് ബാന്‍ഡ് ‘പിക്‌നിക്കി’ന്റെ പരിപാടിക്കെത്തിയവരാണ് ഇരകളായത്. ഹാളിന്റെ പുറത്തേക്കുള്ള വാതിലുകള്‍ അടച്ചശേഷമായിരുന്നു ആക്രമണം. ഐഎസ് മോസ്‌കോയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഴ്ചകള്‍ക്കു മുന്‍പേ റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. സിറിയയില്‍ ഐഎസിനെ ഇല്ലായ്മ ചെയ്യാന്‍ യുഎസിനൊപ്പം റഷ്യയുമുണ്ടായിരുന്നു. ഇതാണു പുട്ടിനെ അവര്‍ ശത്രുവായി പ്രഖ്യാപിക്കാന്‍ കാരണം.