ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പയ്യന്നൂർ സെന്റർ വൈ പി സി എ & സൺ‌ഡേ സ്കൂൾ ഏകദിന സമ്മേളനം

ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പയ്യന്നൂർ സെന്റർ YPCA & സൺ‌ഡേ സ്കൂളിന്റെനേതൃത്വത്തിലുള്ളഏകദിന സമ്മേളനം ചെറുപുഴ സഭയിൽ വെച്ച് നടന്നു.പയ്യന്നൂര്‍ സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ മെല്‍വിന്‍ ജോയ് പ്രാര്‍ഥിച്ച് ആരംഭിച്ച മീറ്റിങ്

Aug 18, 2022 - 19:27
Nov 10, 2023 - 17:45
 0

ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പയ്യന്നൂർ സെന്റർ YPCA & സൺ‌ഡേ സ്കൂളിന്റെ നേതൃത്വത്തിലുള്ള ഏകദിന സമ്മേളനം   ചെറുപുഴ സഭയിൽ വെച്ച് നടന്നു.  പയ്യന്നൂര്‍ സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ മെല്‍വിന്‍ ജോയ് പ്രാര്‍ഥിച്ച് ആരംഭിച്ച മീറ്റിങ് മൂന്ന് സെക്ഷനായി നടന്നു. ആദ്യ സെക്ഷനില്‍ പാസ്റ്റര്‍ എബി എബ്രഹാം പത്തനാപുരം, ‘യുവജനങ്ങള്‍ ഭവനത്തിലും സഭയിലും സമൂഹത്തിലും എങ്ങനെ ജീവിക്കണം’ എന്നതിനെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. തുടര്‍ന്നു പയ്യന്നൂര്‍ സെന്‍ററിലെ നാല് യുവതീയുവാക്കള്‍ പയ്യന്നൂര്‍ സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ മെല്‍വിന്‍ ജോയുടെ കാര്‍മികത്വത്തില്‍ സ്നാനമേറ്റു.


തുടര്‍ന്നുള്ള സെക്ഷനില്‍ നോര്‍ത്ത് മലബാര്‍ റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ ഷൈജന്‍ ആന്‍റണി, ‘വിശുദ്ധിയുടെ പ്രാധാന്യത്തെ’ക്കുറിച്ച് പ്രസംഗിച്ചു. ശേഷം പാസ്റ്റര്‍ എബി എബ്രഹാം വചന ശുശ്രൂഷ നടത്തി.
ഉച്ചകഴിഞ്ഞുള്ള സെക്ഷനില്‍ സെന്‍റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ മെല്‍വിന്‍ ജോയ് തിരുവത്താഴ ശുശ്രൂഷ നടത്തുകയും, പെരുമ്പടവിലെ ശുശ്രൂഷകനായ പാസ്റ്റര്‍ ഷിജു ജോണിനെ പ്രാര്‍ഥിച്ച് ശുശ്രൂഷക്കായ് വേര്‍തിരിക്കുകയും ഓര്‍ഡിനേഷന്‍ നല്കുകയും ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0