ഐപിസി കുമ്പനാട് സെന്ററിനു പുതിയ ഭാരവാഹികൾ; പാസ്റ്റർ റ്റി. വത്സൻ എബ്രഹാം പ്രസിഡൻ്റ്, പാസ്റ്റർ ബ്ലസൻ കുഴിക്കാല സെക്രട്ടറി

Nov 8, 2022 - 22:44
Nov 11, 2022 - 19:48
 0

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കുമ്പനാട് സെന്ററിൻ്റെ പൊതുയോഗം നവംബർ 7 ന് നടന്നു. ഡോ. റ്റി. വൽസൺ എബ്രഹാം, അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി ജെ എബ്രഹാം, പാസ്റ്റർ റ്റി എ ജോസഫ് എന്നിവർ പ്രസംഗിച്ചു. 2022 -24 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പാസ്റ്റർ റ്റി. വത്സൻ എബ്രഹാം (പ്രസിഡൻ്റ്), പാസ്റ്റർ റ്റി.ജെ എബ്രഹാം, (അസോസിയേറ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ എബ്രഹാം ശാമുവേൽ (വൈസ് പ്രസിഡൻ്റ്) പാസ്റ്റർ ബ്ലസൻ കുഴിക്കാല (സെക്രട്ടറി), ബിനോയ് ഇടക്കല്ലൂർ (ജോയിൻ സെക്രട്ടറി), മത്തായി മാത്യു ( ട്രഷറർ) എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു.

Also read: 75-മത് സംസ്ഥാന പി വൈ പി എ ക്യാമ്പ് ഡിസംബർ 26 മുതൽ മാവേലിക്കരയിൽ

കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ റ്റി.എ ജോസഫ്, ബിനു മാത്യു, ജോസ് വർഗീസ്, പി.ജെ എബ്രഹാം, ഡി. സാംകുട്ടി, റ്റി.ജി ഫിലിപ്പ്, വിക്ടർ മലയിൽ എന്നിവരെയും സഹോദരന്മാരായ ജസ്റ്റിൻ നെടുവേലിൽ, മോൻസി കിഴക്കേടത്ത്, ജോൺ ചാണ്ടി, എൻ. സി ബാബു, സുനു പി തോമസ്, ജോസ് ഓതറ, എബി തോമസ്, ജോൺ മാത്യു, തുടങ്ങിയവരെയും ഓഡിറ്റേഴ്സ് ആയി ജോർജ് റ്റി. സാമുവൽ, ജോൺ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0