വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്റെ ആക്രമണം; പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ വെടിയുതിര്‍ത്തു

Feb 13, 2025 - 08:30
 0

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തു. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം.

എല്‍ഒസിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേയാണ് ഇന്നലെ പാകിസ്താന്‍ സൈന്യം കരാര്‍ ലംഘിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പാകിസ്താന്‍ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായാതായും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജമ്മു ജില്ലയിലെ അഖ്‌നൂര്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കിയതിനുശേഷം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം പൊതുവെ നടക്കാറില്ല. സംഭവത്തെക്കുറിച്ച് ഇന്ന് സൈന്യം കൃത്യമായ വിശദീകരണം നല്‍കും. പ്രതിരോധ മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0