30 ദിവസം ഉപവാസത്തിലായിരുന്ന പാസ്റ്റര്‍ മരിച്ചു

30 ദിവസം ഉപവാസത്തിലായിരുന്ന പാസ്റ്റര്‍ മരിച്ചു .സോള്‍വെസി: സാംബിയായിലെ പ്രാര്‍ത്ഥനാ വീരനായ യുവ പാസ്റ്റര്‍ 30 ദിവസം ഉപവാസത്തിലായിരുന്നിരിക്കെ മരിച്ചു. വടക്കു പടിഞ്ഞാറന്‍ സാംബിയയിലെ സോള്‍ പെസി

Oct 4, 2019 - 11:01
 0
30 ദിവസം ഉപവാസത്തിലായിരുന്ന പാസ്റ്റര്‍ മരിച്ചു
പാസ്റ്റര്‍ ബ്രിഗ്ടണ്‍ സമജോംബ

സാംബിയായിലെ പ്രാര്‍ത്ഥനാ വീരനായ യുവ പാസ്റ്റര്‍ 30 ദിവസം ഉപവാസത്തിലായിരുന്നിരിക്കെ മരിച്ചു.

വടക്കു പടിഞ്ഞാറന്‍ സാംബിയയിലെ സോള്‍ പെസി നഗരത്തിലെ കമ്പോബയിലെ ഹെവന്‍ ഇന്‍ മൈ ഹോം ചര്‍ച്ചിന്റെ പാസ്റ്റര്‍ ബ്രിഗ്ടണ്‍ സമജോംബ (37) യാണ് ഉപവാസ പ്രാര്‍ത്ഥനയുടെ 20-ാം ദിവസം കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടത്. രാത്രിയില്‍ ഉറക്കത്തിനിടയിലായിരുന്നു മരണം.

ബ്രിഗ്ടന്റെ ഭാര്യ രാത്രിയില്‍ ഒരു സ്വപ്നം കണ്ടു. ഈ വിവരം ഭര്‍ത്താവിനെ അറിയിക്കാനായി വിളിച്ചുണര്‍ത്തിയപ്പോള്‍ അനക്കമില്ലായിരുന്നു. പെട്ടന്നു തന്നെ വിശദമായി പരിശോധിച്ചപ്പോള്‍ പാസ്റ്റര്‍ മരിച്ചതായി മനസ്സിലാക്കി. ഉടന്‍ വീട്ടുകാരെ വിവരം അറിയിച്ചു.

എല്ലാവരും കൂടി ബ്രിഗ്ടണെ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ പാസ്റ്റര്‍ മണിക്കൂറുകള്‍ക്കു മുമ്പ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തികഞ്ഞ ആത്മീയനും പരിശുദ്ധാത്മ നിറവില്‍ പ്രവര്‍ത്തിക്കുന്നവനുമായ ബ്രിഗ്ടണ്‍ എല്ലാ വര്‍ഷവും 30 ദിവസം വീതം 90 ദിവസം ഒരു നേരം ആഹാരം കഴിച്ചുകൊണ്ട് ഉപവസിക്കുകയും പ്രാര്‍ത്ഥനാ യോഗങ്ങള്‍ ക്രമീകരിക്കുകയുമായിരുന്നുവെന്ന് ബ്രിഗ്ടന്റെ സഹോദരന്‍ റാഗന്‍ സമജോപ പറഞ്ഞു.

വീട്ടുകാര്‍ക്കും സഭക്കാര്‍ക്കും ഏറെ പ്രീയപ്പെട്ടവനായിരുന്ന ബ്രിഗ്ടന്റെ നിര്യാണത്തില്‍ എല്ലാവരും കണ്ണീരിലായി.