പാസ്റ്റർ നോബിൾ പി തോമസിനെ പി സി ഐ കോട്ടയം ജില്ലാ ആദരിച്ചു

Aug 24, 2022 - 15:29
Aug 24, 2022 - 15:31
 0

പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ കേരള സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ നോബിൾ പി തോമസിനെ പി സി ഐ കോട്ടയം ജില്ലാ അനുമോദിച്ചു. കോട്ടയം കളത്തിപ്പടി മാർട്ടിൻ കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന യോഗം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ടി വി അധ്യക്ഷൻ ആയിരുന്നു.

പാസ്റ്റർ നോബിൾ പി തോമസ് തികഞ്ഞ സംഘടകൻ, മികച്ച പ്രഭാഷകൻ, അനുഗ്രഹീത ആത്മീയ നേതാവ്, ആത്മ ഭാരം ഉള്ള ഇടയശ്രേഷ്ഠൻ എന്നിങ്ങനെ പെന്തകോസ്ത് സമൂഹത്തിന് ഏറെ ബഹുമാനിതനാണു. കോഴിക്കോട് ജില്ലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാസ്റ്റർ നോബിൾ പെന്തകോസ്ത് സമൂഹത്തിന് മാത്രം അല്ല ക്രൈസ്തവ ഇതര പ്രസ്ഥാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും സമൂഹങ്ങൾക്കും ഏറെ സ്വീകര്യനാണ്.വലിയ സുവിശേഷ ദർശനം ഉള്ളതിനാൽ തന്റെ പ്രവർത്തനങ്ങളും അത് പോലെ വിശാലമായ കാഴ്ചപ്പാടിൽ ആണ് നടത്തപ്പെടുന്നത്.

ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് പാസ്റ്റർ നോബിളിന്റെ അനുമോദനപത്രം വായിച്ചു. പെന്തകോസ്ത് മുന്നേറ്റത്തിന് മലബാർ മേഖലയിൽ വലിയ സംഭാവന നൽകിയ ആത്മീയ നേതാവും കൂടെ ആണ് പാസ്റ്റർ നോബിൾ. തെക്കൻ മേഖലകളിലും, മധ്യതിരുവിതാംകൂറിലും വലിയ വേരോട്ടം ഉള്ള പി സി ഐ ക്ക് മലബാറിൽ നിന്നും ഒരു പ്രസിഡന്റ്‌ ഉയർന്നു വരുമ്പോൾ മലബാറിൽ ഒരു പി സി ഐ തരംഗം ഉണ്ടാകും എന്ന് സമ്മേളനം വിലയിരുത്തി.

പി സി ഐ കേരള സെക്രട്ടറി ജിജി തേക്കുതോട് ആശംസ പ്രസംഗം നടത്തി . ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ വി വി വർഗീസ്, ജോൺ വർഗീസ്, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ജിതിൻ വെള്ളക്കോട്,പാസ്റ്റർ സാജു ജോൺ, പാസ്റ്റർ ഷാജി ജേക്കബ്,എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ കൊച്ചുമോൻ ജോസഫ് ഗാനശുശ്രുഷക്ക് നേതൃത്വം നൽകി.പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് പ്രോഗ്രാം കോഡിനേറ്റർ ആയിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0