മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്

Apr 5, 2025 - 10:24
 0
മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്

മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഭവത്തില്‍ ഇതുവരെ ജബല്‍പൂര്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് വൈദികര്‍ കോടതിയെ സമീപിക്കുമെന്ന് മനസിലാക്കിയതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിട്ടും വൈദികരെ മര്‍ദ്ദിച്ച വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മര്‍ദനമേറ്റ വൈദികര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റ്ര്‍ ചെയ്തതായി ജബല്‍പൂര്‍ പൊലീസ് വ്യക്തമാക്കിയത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്‌ലയില്‍നിന്നും ജബല്‍പൂരിലെ പള്ളികളിലേക്ക് പോയ വിശ്വാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ബലമായി പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ മലയാളി വൈദികരെ പൊലീസിന് മുന്നിലിട്ടാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ഫാദര്‍ ഡേവിസ് ജോര്‍ജ്, ഫാദര്‍ ടി ജോര്‍ജ് എന്നിവരെയാണ് സ്ത്രീകളടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്.