ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവെൻഷന് തുടക്കം

Jan 21, 2026 - 10:34
Jan 21, 2026 - 10:38
 0
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവെൻഷന് തുടക്കം

ലോകത്തിന്റെ വ്യവസ്ഥിതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അക്രമം, അനീതി, നീതിരാഹിത്യം, ലക്ഷ്യബോധം നഷ്ടപ്പെടുന്ന യുവജനങ്ങൾ എന്നിവ ഇന്നത്തെ ലോകത്തിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പറഞ്ഞു. തിരുവല്ലയിലെ ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച കേരള സ്റ്റേറ്റ് നൂറ്റിമൂന്നാമത് ജനറൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ തിരുവചനത്തിൽ സൂചിപ്പിച്ചിരിക്കുന്ന അന്ത്യകാല ലക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ സമൂഹം കടന്നുപോകുന്നതെന്നും, തിന്മയുടെ ശക്തികൾ സമൂഹത്തെ ഗ്രസിച്ച് ധാർമ്മിക മൂല്യങ്ങളെ ക്രമേണ നശിപ്പിക്കുമ്പോൾ, ഇത് യേശുക്രിസ്തുവിന്റെ മടങ്ങിവരവിന്റെ സമയമാണെന്ന് തിരിച്ചറിഞ്ഞ് പരിശുദ്ധാത്മശക്തിയാൽ തിന്മയുടെ സകലശക്തികളിലും വിജയം നേടേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൺവെൻഷനിൽ അസിസ്റ്റന്റ് ഡോക്ടർ ഷിബു കെ. മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഷിജു മത്തായി സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു സ്വാഗത പ്രസംഗം നടത്തി. ചർച്ച് ഓഫ് ഗോഡ് നോർതേൺ റീജിയൻ ഓവർസിയറും വേൾഡ് മിഷൻ പ്രതിനിധിയുമായ പാസ്റ്റർ ബനിസൺ മത്തായി ദൈവവചനം ശുശ്രൂഷിച്ചു.

പാസ്റ്റർമാരായ കെ.വി. ജോയിക്കുട്ടി, വൈ. ജോസ്, ജോൺസൺ ദാനിയേൽ, ജെ. ജോസഫ്, ബ്രദർ സി.പി. വർഗീസ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0