ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

Apr 21, 2025 - 14:35
 0

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. ഇന്ന് രാവിലെ 7:35 ഓടെയായിരുന്നു അന്ത്യം. 88-ാം വയസ്സിലാണ് അന്ത്യം. വത്തിക്കാൻ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫെറൽ ആണ് വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ വിശ്രമത്തിലായിരുന്നു.

ഇന്ന് രാവിലെ 7:35 ന് റോമിലെ ബിഷപ്പ് ഫ്രാൻസിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിച്ചിരുന്നുവെന്ന് ഫാരെൽ പ്രഖ്യാപനത്തിൽ പറഞ്ഞു.ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആദ്യ മാർപാപ്പ. ലളിത ജീവിതംകൊണ്ട് മാതൃക കാണിച്ച മാർപാപ്പയായിരുന്നു ഫ്രൻസിസ്‌ മാർപാപ്പ.

ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. .

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0