പി.വൈ.പി.എ അടൂർ വെസ്റ്റ് സെന്റർ ഏകദിന ക്യാമ്പ് നടന്നു

Sep 11, 2022 - 14:24
Sep 11, 2022 - 14:34
 0

പി വൈ പി എ അടൂർ വെസ്റ്റ് സെന്റർ ഏകദിന ക്യാമ്പ് (KAIROS -2) 2022 സെപ്റ്റംബർ 10 ശനിയാഴ്ച ഐ.പി.സി ഹെബ്രോൻ കടമ്പനാട് നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്നു. സെന്റർ പി വൈ പി എ പ്രസിഡന്റ് സുവി. ജിബിൻ ഫിലിപ്പ് തടത്തിൽ അധ്യക്ഷനായിരുന്ന മീറ്റിങ്ങിൽ ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. 350 പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

ഞാൻ ആരാണ്? (Who am I?) എന്ന തീം നെ അടിസ്ഥാനമാക്കി വിവിധ സെക്ഷനുകളിൽ ഡോക്ടർ ബിനു ആലുംമൂട്ടിൽ, പാസ്റ്റർ ചെയ്സ് ജോസഫ് എന്നിവർ ക്ലാസുകൾ എടുത്തു. വിവിധ സെക്ഷനുകളിൽ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു കോശി, പാസ്റ്റർ ബിൻസ് ജോർജ്, പാസ്റ്റർ ഷിബു തോമസ് എന്നിവർ അധ്യക്ഷത വഹിച്ചു.
ജോയൽ പടവത്ത്, ജോൺസൻ ഡേവിഡ്, എബി ശൂരാനാട് എന്നിവർ പ്രൈസ് ആൻഡ് വാഷിപ്പിന് നേതൃത്വം നൽകി.
എക്സൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്കായി പ്രത്യേകം ചിൽഡ്രൻസ് ഫെസ്റ്റും നടന്നു.
വൈകിട്ട് 5 മണി മുതൽ നടന്ന സുവിശേഷ റാലി പരസ്യ യോഗത്തിൽ പാസ്റ്റർ അജി ഐസക് ദൈവവചനം ശ്രുശ്രുഷിച്ചു.
പി വൈ പി എ അടൂർ വെസ്റ്റ് സെക്രട്ടറി ലിജോ സാമൂവേൽ, ട്രഷറർ ഫിന്നി കടമ്പനാട് ജനറൽ കോഡിനേറ്റർ സുവി. ജോർജ് തോമസും സെന്റർ പി വൈ പി എ കമ്മിറ്റിയും ക്യാമ്പിന് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0