പിവൈപിഎ റാന്നി വെസ്റ്റ്‌ സെന്റർ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ഓഗസ്റ്റ് 29 ന്

PYPA Ranni West Centre organising Mega Bible Quiz Competition on August 29th 2023

Aug 11, 2023 - 16:50
 0

ന്നി വെസ്റ്റ് സെന്റർ പിവൈപിഎ യുടെ നേതൃത്വത്തിൽ ഐ പി സി സീയോൻ വെള്ളിയറ തിയാടിക്കൽ , റാന്നി സഭയിൽ വെച്ച് ഓഗസ്റ്റ് മാസം 29 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ മെഗാ ബൈബിൾ ക്വിസ് നടക്കുന്നു. 15 മുതൽ 45 വയസ്സ് വരെ ആയിരിക്കും പ്രായപരിധി. ഓരോ ഗ്രൂപ്പിനും 100 രൂപ രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ഗ്രൂപ്പുകൾ ആയി ആയിരിക്കും മത്സരം നടക്കുന്നത്. സഭാ വ്യത്യാസമെന്യേ ഒരു സഭയിൽ നിന്ന് എത്ര ഗ്രൂപ്പുകൾക്കു വേണമെങ്കിലും പങ്കെടുക്കാം. ഉല്പത്തി, യെശയ്യാവ്‌ , യോഹന്നാന്റെ സുവിശേഷം എന്നി പുസ്തകങ്ങളിൽ നിന്നായിരിക്കും മത്സരങ്ങൾ നടക്കുക. ഒന്നാം സമ്മാനം 7500 രൂപയും, രണ്ടാം സമ്മാനം 5000 രൂപയും , മൂന്നാം സമ്മാനം 3000 രൂപയും ആയിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 8606489781, 9544268967 എന്നി നമ്പറുകളിൽ വിളിച് രജിസ്റ്റർ ചെയ്യാം. പാസ്റ്റർ മനോജ് മാത്യു ജേക്കബ് (വെള്ളിയറ )മെഗാ ബൈബിൾ ക്വിസിന്റെ ക്വിസ് മാസ്റ്റർ ആയി നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0