"താലന്ത് ഫെസ്റ്റ് 2k22”-ൽ ഐപിസി ബെഥേൽ കുറത്തികാടിന് ഒന്നാം സ്ഥാനം

Nov 3, 2022 - 20:36
 0

പിവൈപിഎ മാവേലിക്കര ഈസ്റ്റ്‌ സെന്റർ താലന്ത് പരിശോധന എബൻഏസർ അറന്നൂറ്റിമംഗലം സഭയിൽ നടന്നു. മാവേലിക്കര ഈസ്റ്റ്‌ സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് എബ്രഹാം ഉത്ഘാടനം ചെയ്തു. പതിനഞ്ചു സഭകൾ പങ്കെടുത്ത മത്സരങ്ങൾ നാലു വേദികളിലായി നടത്തപെട്ടു.

ഐപിസി ബെഥേൽ കുറത്തികാട് 62 പോയിന്റ് നേടി ഒന്നാം സ്ഥാനവും 49 പോയിന്റ് നേടി ഗിൽഗാൽ കൊച്ചാലുമൂട് രണ്ടാം സ്ഥാനവും 39 പോയിന്റുകൾ വീതം നേടി ഇമ്മാനുവേൽ കോമല്ലൂർ & എബൻഏസർ അറന്നൂറ്റിമംഗലം സഭകൾ മൂന്നാം സ്ഥാനവും നേടി.

26 പോയിന്റ് നേടി വെണ്മണി ഹെബ്രോൻ സഭയിലെ ജെർലിൻ മേരി സാം വ്യക്തിഗത ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു

ഡിസ്ട്രിക്ട് പിവൈപിഎ എക്സിക്യൂട്ടീവും താലന്ത് കമ്മിറ്റിയും നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0