റ്റി.പി.എം പാലക്കാട്: സുവിശേഷ പ്രസംഗം ഡിസംബർ 24, 25 തീയതികളിൽ
ദി പെന്തെക്കൊസ്ത് മിഷൻ പാലക്കാട് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഡിസംബർ 24, 25 തീയതികളിൽ ഒലവക്കോട് പുതിയ പാലത്തിനു സമീപമുള്ള ഗായത്രി ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കും. നാളെയും മറ്റന്നാളും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും തിങ്കളാഴ്ച പകൽ യുവജന മീറ്റിങ്ങും നടക്കും.
കൺവൻഷന് മുന്നോടിയായി ഇന്നലെ ട്രാക്ട് മിനിസ്ട്രിയും നോട്ടീസ് വിതരണവും പാലക്കാടും സമീപ പ്രദേശങ്ങളിലും നടന്നു. വള്ളിക്കോട്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജംഗ്ഷൻ, ഒലവക്കോട്, കല്ലേക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ യോഗവും നടന്നു.
സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. യോഗാനന്തരം രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Register free christianworldmatrimony.com
What's Your Reaction?






