റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ജനുവരി 18 മുതൽ കറ്റോട്ട്

Jan 18, 2024 - 07:42
Feb 8, 2024 - 09:50
 0

മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക  കൺവൻഷൻ ഇന്നു ജനുവരി 18 മുതൽ 21 ഞായർ വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.


വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. വെള്ളി, ശനി ദിവസങ്ങളിലെ പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും. ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലെ 33 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയും തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും പരസ്യ യോഗങ്ങളും ലഘുലേഖ വിതരണവും നടന്നു. കൺവൻഷന്റെ അനുഗ്രഹത്തിനായി തിരുവല്ല സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രത്യേക ഉപവാസ പ്രാർത്ഥന നടന്നു. കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും.

വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യങ്ങൾ ഒരുക്കിട്ടുണ്ട്. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. സെന്റർ പാസ്റ്റർ സി എൽ സാമുവേൽ (ബാബു), അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പോൾ രാജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0