പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ കൺവെൻഷൻ 19 മുതൽ

TPM Thiruvalla Centre Convention from 19th January 2023

Jan 16, 2023 - 14:45
Jan 16, 2023 - 15:36
 0

ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷനും ദൈവീകരോഗശാന്തി ശുശ്രൂഷയും ജനുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ (ടി കെ റോഡിന് സമീപം)  നടക്കും. ദിവസവും രാവിലെ 7-ന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി പ്രാർഥന എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പ്രത്യേക യുവജന മീറ്റിംങ്ങ് ഉണ്ടായിരിക്കും. വെള്ളി ,ശനി പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള ടി പി എം ആരാധനാ ഹാളിൽ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിന് കീഴിലുള്ള ആലപ്പുഴ, കോട്ടയം ,പത്തനംതിട്ട ജില്ലകളിലെ 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

കൺവെൻഷന് മുന്നോടിയായി ജനുവരി 15 ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള പെന്തെക്കോസ്ത് മിഷൻ സഭാ ഹാളിൽ നിന്ന് ശുഭ്രവസ്ത്രധാരികളായ നൂറുക്കണക്കിന് സുവിശേഷ പ്രവർത്തകരും വിശ്വാസികളും പങ്കെടുത്ത സുവിശേഷവിളംബര റാലി നടത്തി. സെന്റർ പാസ്റ്റർ സി.എൽ ശാമുവേലിന്റെ പ്രാർഥനയോടെ ആരംഭിച്ച സുവിശേഷ റാലി ടി കെ റോഡ് വഴി കറ്റോട് കൺവൻഷൻ ഗ്രൗണ്ടിൽ സമാപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0