റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു

Oct 10, 2024 - 15:29
 0
റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു

റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി യുക്രെയിന്‍ സൈന്യം. റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തു. ക്രിമിയ പെനിന്‍സുലയുടെ തെക്കന്‍ തീരത്തുള്ള ഫിയോഡോസിയയിലെ ഇന്ധന സംഭരണിയാണ് ബോബിങ്ങില്‍ തകര്‍ത്തതെന്ന് യുക്രെയ്ന്‍ ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി.

റഷ്യയുടെ സൈനിക, സാമ്പത്തിക ശക്തി ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ രാത്രി രണ്ട് ഡസനോളം ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. കിയവ് ലക്ഷ്യമിട്ട് കഴിഞ്ഞ രാത്രി ആറ് മിസൈലുകളും 74 ഷാഹിദ് ഡ്രോണുകളും റഷ്യ വിക്ഷേപിച്ചതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.

അതേസമയം, റഷ്യന്‍ അതിര്‍ത്തിക്കകത്ത് യുക്രെയ്ന്‍ കടന്നു കയറ്റം തുടരുകയാണ്. സൈന്യം കിലോമീറ്ററുകള്‍ താണ്ടിയതായി പ്രഖ്യാപിച്ച് പ്രസ്ഡിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു.. റഷ്യയുടെ പ്രധാനപ്പെട്ട നാല് എയര്‍ ബസുകളില്‍ തങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് യുക്രെയിന്‍ അവകാശപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിന് ശേഷം റഷ്യയ്ക്കെതിരെ യുക്രെയിന്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്രമണമാണ് ഇപ്പോഴത്തേത് എന്നാണ് പ്രസിഡന്റ് സെലെന്‍സ്‌കി അവകാശപ്പെടുന്നത്. നിലവില്‍ യുക്രെയിന്‍ സൈനികസംഘം റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിരവധി കിലോമീറ്ററുകള്‍ സഞ്ചരിച്ചു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

റഷ്യയുടെ സു 34 ജെറ്റ് വെടിവെച്ചിട്ടതായും, നൂറോളം റഷ്യന്‍ തടവുകാരെ തങ്ങള്‍ പിടിച്ചെടുത്തെന്നും യുക്രെയിന്‍ അവകാശപ്പെടുന്നു. തങ്ങളുടെ എയര്‍ ബേസുകളിലേക്ക് യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ തന്നെ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. യുക്രെയിന്റെ 117 ഡ്രോണുകളാണ് ആക്രമിക്കാന്‍ വന്നതെന്നാണ് റഷ്യ സ്ഥിരീകരിക്കുന്നത്. വൊറോണെസ്, കുര്‍സ്‌ക്, സവസ്ലെയ്ക, ബോറിസോഗ്ലെബ്‌സ്‌ക് എന്നീ എയര്‍ ബസുകളിലാണ് യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.