യുണൈറ്റഡ് പ്രയർ സെൽ 38-ാമത് വാർഷികവും ഉണർവ് സമ്മേളനവും ആഗസ്റ്റ് 28ന്

Aug 18, 2022 - 18:22
 0

കോട്ടയത്തെയും സമീപസ്ഥലങ്ങളിലെയും ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭാംഗങ്ങളുടെയും സ്വതന്ത്ര സഭാ വിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും ഐക്യ പ്രാർത്ഥന കൂട്ടായ്മയായ യുണൈറ്റഡ് പ്രയർ സെല്ലിന്റെ 38-ാമത് വാർഷികവും ഉണർവ് സമ്മേളനവും ആഗസ്റ്റ് 28 ഞായർ 3.30ന് കൈതമറ്റം ബഥേൽ ഐപിസി ഹാളിൽ നടക്കും.

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി.സി.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. യുപിസി ജനറൽ കോഡിനേറ്റർ ഇവാ. എം.സി കുര്യൻ അധ്യക്ഷനായിരിക്കും.അസംബ്ലി ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക്ക് വി. മാത്യു, പാസ്റ്റർ കെ. ജെ. തോമസ് (കുമളി) എന്നിവർ പ്രധാന സന്ദേശം നൽകും.

വിവിധ സഭകളിലെ കർത്തൃ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്നതാണ്. യുപിസി അസോസിയേറ്റ് കോർഡിനേറ്റർമാരായ പാസ്റ്റേഴ്സ് സാം സി. സാമുവേൽ, വിൻസി ജി. ഫിലിപ്പ്, എൻ. കെ. കൊച്ചുമോൻ, ഷാജി ജോർജ്, സജി എം. മാത്യു, ഫെയ്ത്ത് അടിമത്ര തുടങ്ങിയവർ നേതൃത്വം നൽകും. ബഥേൽ ഐപിസി ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

വിവരങ്ങൾക്ക്: 9349503660/ 9447290265

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0