ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ: സംസ്ഥാന വനിതാ സമ്മേളനം

Nov 4, 2022 - 19:55
Nov 4, 2022 - 19:58
 0

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ, ലേഡീസ് ഓക്സലറി ഡിപ്പാർട്മെന്റിന്റെ (എൽ. എ) നേതൃത്വത്തിൽ സംസ്ഥാന വനിതാ സമ്മേളനം ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ പള്ളം ബോർമ കവലക്ക് സമീപമുള്ള സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എൽ. എ ബോർഡ് അംഗം മിസസ്സ്. ഷേർലി സണ്ണി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എൽ. എ. സംസ്ഥാന പ്രസിഡന്റ് മിസസ്സ്. ലിസ കൊച്ചുമോൻ ഉദ്‌ഘാടനം നിർവഹിക്കും.

ദൈവസഭ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ. എൻ. പി. കൊച്ചുമോൻ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ. സുനിൽ ചാക്കോ, വെള്ളൂർ ബൈബിൾ ക്ലാസ് നയിക്കും. ദൈവരാജ്യ നിർമാണത്തിൽ സ്ത്രീകൾ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കി മിസസ്സ്. ഷേർലി മാത്യു സിംപോസിയം അവതരിപ്പിക്കും. പ്രസ്തുത പ്രോഗ്രാമിൽ പാസ്റ്റർ. കെ. എം. ജോസ് മോഡറേറ്റർ ആയിരിക്കും.

ദൈവദാസിമാരായ അനു ബിജു, ജെസ്സി പാപ്പച്ചൻ, ബീന തോമസ് എന്നിവർ പ്രസംഗിക്കും. ദൈവസഭകളിലെ വിവിധ സെന്ററുകളിൽ നിന്നായി നൂറുകണക്കിന് സഹോദരിമാരും ദൈവദാസിമാരും പങ്കെടുക്കും. പ്രസ്തുത പ്രോഗ്രാമിന് എൽ. എ ഡിപ്പാർട്മെന്റ് നേതൃത്വം നൽകുമെന്ന് എൽ. എ. സംസ്ഥാന സെക്രട്ടറി മിസസ്സ്. ശാന്തമ്മ ജേക്കബ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0