ഒറ്റ സഭയില്‍ 69 വര്‍ഷമായി ഇടയ ശുശ്രൂഷകനായി പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി

ഒറ്റ സഭയില്‍ 69 വര്‍ഷമായി ഇടയ ശുശ്രൂഷകനായി പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി റാഡ്ക്ളിഫ്: തുടര്‍ച്ചയായി 69 വര്‍ഷം ഒരേ സഭയില്‍ത്തന്നെ ഇടയ ശുശ്രൂഷകനായി അപൂര്‍വ്വ സേവനം അനുഷ്ഠിക്കുന്ന പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി ഏവര്‍ക്കും ഒരത്ഭുതം തന്നെയാണ്. അമേരിക്കയിലെ കെന്റക്കി റാഡ്ക്ളിഫിലെ റെഡ് ഹില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററാണ് ജെയിംസ് റോയള്‍റ്റി. ഈ ജൂലൈ മാസം തന്റെ ഇടയ ശുശ്രൂഷയുടെ 69-ാം വര്‍ഷത്തിന്റെ ആത്മ നിര്‍വൃതിയിലാണ്

Jul 22, 2019 - 18:16
 0
ഒറ്റ സഭയില്‍ 69 വര്‍ഷമായി ഇടയ ശുശ്രൂഷകനായി പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി

തുടര്‍ച്ചയായി 69 വര്‍ഷം ഒരേ സഭയില്‍ത്തന്നെ ഇടയ ശുശ്രൂഷകനായി അപൂര്‍വ്വ സേവനം അനുഷ്ഠിക്കുന്ന പാസ്റ്റര്‍ ജെയിംസ് റോയള്‍റ്റി ഏവര്‍ക്കും ഒരത്ഭുതം തന്നെയാണ്.

അമേരിക്കയിലെ കെന്റക്കി റാഡ്ക്ളിഫിലെ റെഡ് ഹില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററാണ് ജെയിംസ് റോയള്‍റ്റി. ഈ ജൂലൈ മാസം തന്റെ ഇടയ ശുശ്രൂഷയുടെ 69-ാം വര്‍ഷത്തിന്റെ ആത്മ നിര്‍വൃതിയിലാണ് ഈ ആത്മീക പോരാളി.

വീട്ടുകാര്‍ക്കും സഭാ വിശ്വാസികള്‍ക്കും ഒരുപോലെ പ്രിയംകരനായ പാസ്റ്റര്‍ ജെയിംസ് തന്റെ 90-ാം വയസ്സിലും ഊര്‍ജ്ജസ്വലനായി കര്‍ത്താവിന്റെ വിശ്വസ്ത ദാസനായി വിനീത ശുശ്രൂഷയില്‍ തിളങ്ങുന്നു.
1950-ലായിരുന്നു തന്റെ കര്‍ത്തൃവേലയുടെ ആരംഭം. ജെയിംസിന്റെ പിതാവ് അന്ന് ഒരു പ്രിന്റ് ഷോപ്പ് ഉണ്ടായിരുന്നു.

പിതാവിനെ സഹായിച്ചു പ്രവര്‍ത്തിക്കുന്ന സമയത്ത് കര്‍ത്താവിന്റെ വേലയെക്കുറിച്ചു ചിന്തിക്കുകയുണ്ടായി. അങ്ങനെ ആദ്യമായി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ആദ്യമായി പ്രസംഗിച്ചു. തുടര്‍ന്ന് ജൂലൈ മാസത്തില്‍ റെഡ് എല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ ഈ ചര്‍ച്ചില്‍ മറ്റ് പാസ്റ്റര്‍മാരുണ്ടായിരുന്നു. ജെയിംസ് പാസ്റ്ററായി വന്നപ്പോള്‍ സഭയില്‍ വലിയ ഉണര്‍വ്വുണ്ടായി. പാസ്റ്റര്‍ ജെയിംസും വിശ്വാസികളും സഭയ്ക്കു പുറത്തേക്കു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വസ്തുക്കളും സഭയ്ക്കു സ്വന്തമായി നേടിക്കൊടുത്തു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വലിയ സഭാഹാള്‍ പണിയുകയുണ്ടായി. പാസ്റ്റര്‍ ജെയിംസിന്റെ ശുശ്രൂഷകള്‍ ഏവര്‍ക്കും ഇഷ്ടമായി. ഒരേ മനസ്സോടെ ഞങ്ങളുടെ സഭാ ശുശ്രൂഷകനെ ജനം അംഗീകരിച്ചു. സഭയ്ക്കുള്ളില്‍ വിവിധ പ്രത്യേക യോഗങ്ങളും ക്രമീകരിക്കപ്പെട്ടു.

ആരാധനയ്ക്കും വചന ശുശ്രൂഷകള്‍ക്കും പ്രാധാന്യം നല്‍കി. ഇന്നുവരെയും വിശ്വസ്ഥതയോടെ കര്‍ത്തൃശുശ്രൂഷയില്‍ ആയിരിക്കുന്ന പാസ്റ്റര്‍ ജെയിംസ് റോയല്‍റ്റി എന്ന ഇടയന്‍ വളരെ ആത്മ സന്തോഷത്തിലാണ്. പലപ്പോഴും രോഗങ്ങള്‍ അലട്ടിയിട്ടും തളരാതെവണ്ണം കര്‍ത്താവ് തന്നെ ഏല്‍പ്പിച്ച ശുശ്രൂഷ വിശ്വസ്തതയോടെ ചെയ്യുകയാണ് ഈ കര്‍ത്തൃദാസന്‍ .