14-ാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് നവംബറിൽ

Sep 15, 2022 - 18:51
 0
14-ാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് നവംബറിൽ

എൻറിച്ച്മെന്റ്ബൈബിൾ ക്വിസിന്റെ പതിനാലാമത്തെ മത്സരം നവംബർ മാസം മുതൽ നടക്കും. പ്രാഥമിക മത്സരങ്ങൾ നവംബറിൽ ആരംഭിക്കുകയും ഗ്രാൻഡ് ഫിനാലെ ഡിസംബറിൽ നടക്കും. ഈ ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ Multiple Choice, Pass on, Rapid fire, Puzzle മുതലായ വിവിധ റൗണ്ടുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

മത്തായി മുതൽ അപ്പോസ്തോല പ്രവർത്തികൾ വരെയുള്ള 5 പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരിക്കും ഈ പ്രാവശ്യം ഉണ്ടായിരിക്കുക . ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു 10000, 5000, 2500 എന്നീ ക്യാഷ് പ്രൈസും ട്രോഫിയും യഥാക്രമം ഉണ്ടായിരിക്കും . കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 9540-8949-77