കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നു ചൈന
കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നു ചൈന ബീജിംഗ്: കൃത്രിമ ചന്ദ്രനെ സൃഷ്ടിക്കുമെന്ന് ചൈന കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനു പിന്നാലെ ചൂടന്‍ വാര്‍ത്തയുമായി ചൈന വീണ്ടും. കൃത്രിമ സൂര്യനെക്കൂടി സൃഷ്ടിക്കാനൊരുങ്ങുകയാണ് ചൈനയിപ്പോള്‍ . ഭൂമിക്കാവശ്യമായ ഊര്‍ജ്ജോല്‍പ്പാദനം ലക്ഷ്യമിട്ടാണ് ഈ നീക്കം.
ബീജിംഗ്: കൃത്രിമ ചന്ദ്രനെ സൃഷ്ടിക്കുമെന്ന് ചൈന കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനു പിന്നാലെ ചൂടന്‍ വാര്‍ത്തയുമായി ചൈന വീണ്ടും.
കൃത്രിമ സൂര്യനെക്കൂടി സൃഷ്ടിക്കാനൊരുങ്ങുകയാണ് ചൈനയിപ്പോള്‍ . ഭൂമിക്കാവശ്യമായ ഊര്‍ജ്ജോല്‍പ്പാദനം ലക്ഷ്യമിട്ടാണ് ഈ നീക്കം.
ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ ഭൌമാധിഷ്ഠിതമായ സണ്‍ സിമുലേറ്റര്‍ നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അടിസ്ഥാനപരമായി ഒരു ആറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്.
10 കോടി സെല്‍ഷ്യസ് താപം ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ റിയാക്ടറിനുള്ളതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്റെ കേന്ദ്ര ഭാഗത്തെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ് ആണെന്നിരിക്കെയാണ് ഇത്രയേറെ ചൂട് ഉല്‍പ്പാദിപ്പിക്കുന്ന റിയാക്ടര്‍ ചൈന നിര്‍മ്മിക്കുന്നത്.
ദൌത്യം യാഥാര്‍ത്ഥ്യമായാല്‍ ഊര്‍ജ്ജോല്‍പ്പാദനത്തില്‍ പുതിയൊരു ചരിത്രം കൂടി രചിക്കുകയാണ്.
എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കൃത്രിമ സൂര്യന് 11 മീറ്റര്‍ ഉയരമുണ്ട്. 360 ടണ്‍ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 ദശലക്ഷം സെല്‍ഷ്യസാണ്. യഥാര്‍ഥത്തില്‍ ഇതൊരു സൂര്യനൊന്നുമല്ല. ഉയര്‍ന്ന തോതിലുള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു അറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. ചൈനയുടെ കൃത്രിമ സൂര്യന്‍ പദ്ധതി വിജയിച്ചാല്‍ ശാസ്ത്ര ലോകത്തെ ഊര്‍ജോത്പാദനത്തില്‍ വന്‍വിപ്ലവം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പറയുന്നതു ചൈനയായതു കൊണ്ട് കൃത്രിമമായി ഭൂമിയെ വരെ സൃഷ്ടിച്ചുകളയുമെന്നാണ് ചിലര്‍ പറയുന്നത്.