തിരുവനന്തപുരത്ത് നിന്ന് 2 പേർ കസ്റ്റഡിയിൽ: കാർ വാഷിങ് സെന്ററിൽ പരിശോധന

Nov 28, 2023 - 08:43
 0

കൊല്ലത്തുനിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള ഒരാൾ കാർ വാഷിങ് സ്ഥാപനത്തിന്റെ ഉടമയാണ്. സ്ഥാപനത്തിലും പരിശോധന തുടരുകയാണ്. നോട്ടുകെട്ടുകൾ ഉൾപ്പെടെ ഇവിടെ നിന്ന് കണ്ടെത്തിയതായാണ് വിവരം. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം മുമ്പ് പുറത്തുവിട്ടിരുന്നു. ഇതി കേന്ദ്രീകരിച്ചും വ്യാപക അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 ൽ അറിയിക്കണമെന്നും നിർദേശമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0