ക്രൈസ്റ്റ് വാരിയേഴ്സ് മലബാർ ഗോസ്പൽ മിഷൻ : ത്രിദിന ദി ലൈറ്റ് യൂത്ത് ക്യാമ്പിനു തുടക്കമായി

നിലമ്പൂരിലെ പെന്തെക്കോസ്തു സഭകളുടെ ഇടയിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് വാരിയേഴ്സ് മലബാർ ഗോസ്പൽ മിഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്തീയ യുവജനങ്ങൾക്കായി ത്രിദിന ദി ലൈറ്റ് യൂത്ത് ക്യാമ്പ് മെയ് 23 തിങ്കളാഴ്ച രാവിലെ 10 മുതൽ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ ആരംഭിച്ചു.

May 24, 2022 - 00:17
 0

ഇന്ത്യാ പെന്തക്കോസ്ത് ചർച്ച് നോർത്ത് സെൻറർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ചർച്ച് ഓഫ് ഗോഡ് നിലമ്പൂർ സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ റെജി ജോർജ് അധ്യക്ഷത വഹിച്ചു. മെയ് 25 ബുധനാഴ്ച വരെ നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ ജയ്സ് പാണ്ടനാട്, റെജി ജേക്കബ് ചുങ്കത്തറ, പാസ്റ്റർ വർഗീസ് ബേബി കായംകുളം എന്നിവർ യുവജനങ്ങളുടെ ആധ്യാത്മിക വളർച്ച, ക്രിസ്തീയ ജീവിത മൂല്യങ്ങൾ, വിശ്വാസത്തിൻ്റെ നിലനിൽപ്പ് എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകൾ നയിക്കും.

പാസ്റ്റർ ബിജു ജോയ് രക്ഷാധികാരിയായും പാസ്റ്റർ പി ജെ തോമസ് പ്രസിഡണ്ടായും പ്രവർത്തിച്ചുവരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0