33-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 13 മുതൽ

Sep 15, 2022 - 18:26
 0
33-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 13 മുതൽ

ജില്ലയിലെ പാനർവ്വക്ക് അടുത്തുള്ള ആംദ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അരാവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി അനുബന്ധം) ആഭിമുഖ്യത്തിൽ മുപ്പത്തി മൂന്നാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 13-16 വരെ അരാവലി ക്യാമ്പസ്സിൽ നടക്കും.

പാസ്റ്റർ അരുൾ തോമസ് , ഡൽഹി, ഡോക്ടർ പോൾ മാത്യൂസ് ഉദയ്പൂർ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ നീൽകണ്ട് (ഉദയ്‌പുർ) ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അരാവലി പർവത സിരകളിൽ പ്രവർത്തിക്കുന്ന നൂറിലധികം തദ്ദേശീയരായ ദൈവദാസന്മാരും വിവിധ ജനജാതി വിഭാഗങ്ങളിൽ നിന്നുള്ള ആളുകളും ഈ സമ്മേളനത്തിൽ പങ്കെടുക്കും. പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ രാജു ജോസഫ്‌, പാസ്റ്റർ ബിജു വർഗീസ്, ഇവാ. ജോസഫ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 79768 14370, 96364 09461