ജൗൻപൂരിലെ പെന്തക്കോസ്ത് പ്രാർത്ഥന കേന്ദ്രം തകർത്തു

Oct 14, 2023 - 19:13
 0
ജൗൻപൂരിലെ പെന്തക്കോസ്ത്   പ്രാർത്ഥന കേന്ദ്രം  തകർത്തു

ജൗൻപൂരിലെ ഏറ്റവും വലിയ പെന്തക്കോസ്ത്  പ്രാർത്ഥന കേന്ദ്രം ജീവൻ ജ്യോതി ചർച്ച്  സർക്കാർ തകർത്തു. പാസ്റ്റർ ദുർഗാ പ്രസാദ് യാദവ് ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൗൻപൂർ ജില്ലയിലെ ഭുലന്ദിഹ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ജീവൻ ജ്യോതി ക്രിസ്ത്യൻ പ്രാർത്ഥനാ കേന്ദ്രം,  ഏഴ് ബുൾഡോസറുകൾ  ഉപയോഗിച്ചാണ്  ഒക്‌ടോബർ 11- ന്  പൊളിച്ചത്. കനത്ത സുരക്ഷയ്‌ക്കിടയിൽ പ്രാർത്ഥനാ കേന്ദ്രത്തിലേക്കുള്ള റോഡുകളും സീൽ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഒക്‌ടോബർ 11- ന്  വൈകിട്ട് അഞ്ചിന് തുടങ്ങിയ നടപടി രാത്രി വൈകിയും തുടർന്നു. അനുമതിയില്ലാതെയാണ് മിഷൻ സെന്റർ നിർമ്മിച്ചതെന്ന്    ആരോപിച്ചാണ് നടപടി,  എന്നാൽ, കേന്ദ്രത്തിന്റെ ഭാഗമായ ഒരു ബഹുനില കെട്ടിടം സർക്കാർ ഭൂമിയിലായിരുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഈ കേന്ദ്രം സ്ഥലത്തു  നിലനിന്നിരുന്നു

(Pic from Facebook:  Jivan jyoti prayer center)

സർക്കാർ ഭൂമിയിൽ ജീവൻ  ജ്യോതി പള്ളി പണിതു  എന്ന കാരണത്താലാണ് പള്ളി പൊളിച്ചത് .  വീടുകളിലോ ഷെഡുകളിലോ ടെന്റുകളിലോ പള്ളികളിലോ ആളുകൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നിടത്തെല്ലാം,  നിസ്സാരവും വ്യാജവുമായ പരാതികൾ സൃഷ്ടിച്ചു , അതിന്മേൽ  പാസ്റ്റർമാരെ അറസ്റ്റ് ചെയ്യാൻ ഓപ്പറേഷൻ നടത്തുകയും ആരാധനാലയങ്ങൾ പൊളിക്കുകയും ചെയ്യുന്നു. നിലവിൽ, കത്തോലിക്കർ ഉൾപ്പെടെ 89 പാസ്റ്റർമാരും വിശ്വാസികളും വിവിധ  ജയിലുകളിൽ തടവിലാണ്.

“പാസ്റ്റർ ദുർഗാ പ്രസാദ് യാദവ് ഉൾപ്പെടെ മിഷനുമായി ബന്ധപ്പെട്ട 18  പേർ  ജയിലിലാണ്, അവരെ ജാമ്യത്തിൽ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മിഷനുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി