ഗാസയിലെ ദേവാലയത്തിൽ അഭയം തേടിയിരിക്കുന്നത് എഴുനൂറോളം പേര്‍
ഇസ്രായേല്‍ ഹമാസ് പോരാട്ടത്തിനിടെ ആക്രമത്താല്‍ പൊറുതിമുട്ടിയ ഗാസയിൽ ദേവാലയത്തിൽ അഭയം തേടി കഴിയുന്നത് എഴുന്നൂറോളം പേര്‍. ഇടവക ജനങ്ങളും, അഭയാർത്ഥികളും ലോകസമാധാനത്തിനുവേണ്ടി തുടർച്ചയായി പ്രാർത്ഥിക്കുകയാണെന്നും ഗാസയുടെ മുനമ്പിൽ എങ്ങും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ യേശുവിന്റെ സാന്നിധ്യം ശക്തി പകരുന്നതുകൊണ്ടാണ് അവര്‍ ധൈര്യപൂർവം ദേവാലയത്തിൽ അഭയം പ്രാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് ആക്രമണം നടത്തിയ ദിവസം മുതൽ, യുദ്ധഭീതിയിൽ കഴിയുന്ന ഹോളി ഫാമിലി ഇടവകയുമായി ഫ്രാൻസിസ് പാപ്പ എല്ലാ ദിവസവും ആശയവിനിമയം നടത്തുന്നുണ്ട്. കൊടിയ സഹനങ്ങള്‍ക്കിടയിലും ക്രിസ്തു വിശ്വാസത്തില്‍ ആഴപ്പെട്ട് ഗാസയിലെ ക്രൈസ്തവ സമൂഹം മുന്നോട്ടുപോകുകയാണെന്നതിന്റെ തെളിവാണ് ഫാ. ഗബ്രിയേലിന്റെ വാക്കുകള്‍.
Register free christianworldmatrimony.com
JOIN CHRISTIAN NEWS WHATSAPP CHANNEL