ലഹരി വിമോചന യാത്ര നടത്തി | ICPF
Anti drug campaign ICPF
ഐസിപിഎഫ് എയ്ഞ്ചലോസിന്റെ ആഭിമുഖ്യത്തിൽ കേരള ലഹരി വിമോചന യാത്രയുടെ ഭാഗമായി ജനുവരി 20 മുതൽ ഫെബ്രുവരി 3 വരെ കണ്ണൂർ ജില്ലയുടെ പല സ്ഥലങ്ങളിലായി പരസ്യ യോഗങ്ങളും ബോധവത്കരണ ക്ളാസുകളും നടന്നു. വൈകുന്നേരങ്ങളിൽ മാഹി, തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, അങ്ങാടികടവ്, കണിച്ചാർ, പരിയാരം, പയ്യന്നൂർ, അരവൻചാൽ, പെരിങ്ങോം, ചെറുപുഴ എന്നിവിടങ്ങളിൽ സാമൂഹ്യ തിന്മകൾക്കെതിരെ ദിശാബോധ നാടകങ്ങളും പകൽ സമയത്ത് 9 ക്യമ്പസുകളിൽ ബോധവത്കരണ ക്ളാസുകളും നടന്നു.