അരാവല്ലി ട്രൈബൽ മിഷൻ: പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 5 മുതൽ 8 വരെ

പാനർവ്വയിലെ ആംദ വില്ലേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരാവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി അനുബന്ധം) പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 5 മുതൽ 8 വരെ

Mar 26, 2022 - 02:35
 0
അരാവല്ലി ട്രൈബൽ മിഷൻ: പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 5 മുതൽ 8 വരെ

പാനർവ്വയിലെ ആംദ വില്ലേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരാവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി അനുബന്ധം) പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 5 മുതൽ 8 വരെ അരാവല്ലി ക്യാമ്പസ്സിൽ നടക്കും.

പാസ്റ്റർ സുനിൽ ഐക്കാട്ട് (കേരളം) പാസ്റ്റർ റെജിൽ കുഞ്ഞംപിള്ള (കേരളം) എന്നിവർ മുഖ്യപ്രസംഗകർ ആയിരിക്കും. പാസ്റ്റർ നീൽകണ്ട് (ഉദയ്‌പുർ) ആരാധനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി മുഖ്യ സംഘാടകരായ പാസ്റ്റർ തോമസ് മാത്യു (യു.എസ്.എ.), പാസ്റ്റർ ബിജു വർഗീസ്, ഇവാ. ജോസഫ് ഡാനിയേൽ (യു.എസ്.എ.) എന്നിവർ അറിയിച്ചു.

കോൺഫറൻസിന്റെ കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർ രാജു ജോസഫുമായി (79768 14370, 96364 09461)ബന്ധപ്പെടാവുന്നതാണ്.