നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം വേണമെന്ന് കെജ്രിവാള്‍

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ‍. പഞ്ചാബിലെ ജലന്ധറില്‍ തിരഞ്ഞെടുപ്പ് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡര്‍ഹി മുഖ്യമന്ത്രി

Feb 16, 2022 - 20:03
 0

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ‍.

പഞ്ചാബിലെ ജലന്ധറില്‍ തിരഞ്ഞെടുപ്പ് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡര്‍ഹി മുഖ്യമന്ത്രി കൂടിയായ കെജ്രിവാള്‍ ‍. മതപരിവര്‍ത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം. എന്നാല്‍ ഇതിലൂടെ ആരേയും ഉപദ്രവിക്കരുത്. ഭയപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്നും കെജ്രിവാള്‍ പറഞ്ഞു. 

യു.പി., ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്ഥാനങ്ങളും സമാനമായ നിയമങ്ങള്‍ ആലോചിക്കുന്നുണ്ട്. കെജ്രിവാള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ലഭിക്കാനുള്ള തന്ത്രമായിട്ടാണ് ഇത്തരം പ്രസ്താവന ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0