അസംബ്ലിസ് ഓഫ് ഗോഡ് ആലുവ സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സ് ഏകദിന സെമിനാർ -ഒക്ടോബർ 24
Assemblies of God Aluva Section Christ Ambassadors One day Seminar

അസംബ്ലിസ് ഓഫ് ഗോഡ് ആലുവ സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സ് ഏകദിന സെമിനാർ ഒക്ടോബർ 24 തിങ്കളാഴ്ച ആലുവ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ചു നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഈ മീറ്റിംഗ് ആലുവ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ കുഞ്ഞുമ്മൻ പി.ടി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും. ആലുവ എ.ജി സഭയിലെ യുവജനങ്ങൾ ഗാന ശുശ്രൂഷക്കു നേതൃത്വം കൊടുക്കും.
ഈ യോഗത്തിൽ മുഖ്യ അതിഥികളായി പാസ്റ്റർ ഷാജി ശാമുവേൽ (നിലമ്പൂർ), റിട്ട. ജഡ്ജ്. വിൻസെന്റ് ചാർളി (പാലക്കാട്), പാസ്റ്റർ മനോജ് കുഴിക്കാല (പൂയപ്പിള്ളി) എന്നിവർ ക്ലാസുകൾ നയിക്കുകയും ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും ചെയ്യും . ഇന്നത്തെ യുവ തലമുറ പലതിനും അടിമപ്പെട്ടു ദൈവത്തിൽ നിന്നും അകന്നു മാറിക്കൊണ്ടിരിക്കുമ്പോൾ എല്ലാ അഡിക്ഷനിൽ നിന്നും അവരെ പുറത്തു കൊണ്ട് വന്നു ക്രിസ്തുവിൽ ഇന്നത്തെ യുവ തലമുറയെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെമിനാർ ക്രമീകരിച്ചിരിക്കുന്നത്.
“എന്തായിരിക്കണം നമ്മുടെ ലഹരി.” എന്നതായിരിക്കും ഈ സെമിനാറിന്റെ മുഖ്യ ചിന്താ വിഷയം. ആലുവ സെക്ഷൻ സി.എ പ്രസിഡന്റായി പാസ്റ്റർ സിബിൻ മാത്യു നേതൃത്വം കൊടുക്കുന്നു. ബ്രദർ അനു തങ്കച്ചൻ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഈ ആത്മിക സമ്മേളനത്തിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.