അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

Assemblies of God Church Celebrating 110 years

Apr 30, 2024 - 15:03
 0

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ കൂട്ടമായി അമേരിക്കയിൽ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ ഇന്ന് വളർന്ന് ലോകത്തെമ്പാടുമായി അഞ്ച് വൻ കരകളിലെ രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്നതും ഏകദേശം 85 മില്യൺ വിശ്വാസികളും 440000 ദൈവസഭകളുമുള്ള അനു ദിനം വളർന്ന് കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പെന്തകോസ്ത് സഭയാണ്.