ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ : മോദിക്ക് കത്തയച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും
മോദിക്ക് കത്തയച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐ.ഐ.എം.) അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കത്തയച്ചു.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐ.ഐ.എം.) അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കത്തയച്ചു.
ബംഗളുരുവിലെയും അഹമ്മദാബാദിലെയും ഐഐഎമ്മിലെ ഒരു കൂട്ടം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് മോദിക്ക് കത്തയച്ചത്. ഇത്തരം സംഭവങ്ങളിലെ പ്രധാനമന്ത്രിയുടെ നിശ്ശബ്ദത വിദ്വേഷ സ്വരങ്ങള്‍ക്ക് ശക്തിപകരുന്നുവെന്നാണ് കത്തിലെ ഉള്ളടക്കം.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തില്‍ ഐഐഎം ബംഗളുരുവിലെ 13 അദ്ധ്യാപകരും ഐഐഎം അഹമ്മദാബാദിലെ മൂന്ന് അദ്ധ്യാപകരും ഉള്‍പ്പെടെ 183 പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.
രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും വിദ്വേഷ ശബ്ദങ്ങളും മൂലം ഞങ്ങള്‍ നിരാശരാണ്. അങ്ങയുടെ മൌനം ഇതിനെ ധൈര്യപ്പെടുത്തുന്നതും രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു.
നമ്മെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍നിന്നും നമ്മുടെ രാജ്യത്തെ മോചിപ്പിക്കണമെന്നും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കത്തിലൂടെ ആവശ്യപ്പെടുന്നു.
ഐഐഎം ബംഗളുരുവിലെ അദ്ധ്യാപകരായ പ്രതീക് രാജ്, ദീപക് മല്‍ഗാന്‍ ,ഡാല്‍ഹിയ മണി, രാജലക്ഷ്മി വി. മൂര്‍ത്തി, ഹേമ സ്വാമിനാഥന്‍ എന്നിവരാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.