നവദമ്പതികളടക്കം 17 പാസ്റ്റര്‍മാര്‍ പോലീസ് കസ്റ്റഡിയില്‍

Azamgarh pastors including the newlyweds are in police custody

Dec 1, 2022 - 18:19
Dec 1, 2022 - 19:21
 0
നവദമ്പതികളടക്കം 17 പാസ്റ്റര്‍മാര്‍ പോലീസ് കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശിലെ അസംഗഡ്ല്‍ അസംബ്ലീസ് ഓഫ് ഗോഡിലെ സെഷന്‍ പ്രസ്ബിറ്ററും നവദമ്പതികളും ഉള്‍പ്പെടെ 17 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.വിവാഹ സല്‍ക്കാര പാര്‍ട്ടിക്കിടെയായിരുന്നു പോലീസ് ഇടപെടല്‍.അസംബ്ലീസ് സെഷനിലെ പാസ്റ്റര്‍ ജിതേന്ദ്രയുടെ മകളുടെ വിവാഹം കഴിഞ്ഞ ഈ മാസം 22 ന് ആയിരുന്നു.തുടര്‍ന്ന് തന്റെ സെഷനിലുള്ള എല്ലാ പാസ്റ്റര്‍മാരെയും ക്ഷണിച്ചുകൊണ്ട് തിങ്കളാഴ്ച നടത്തിയ വിവാഹസല്‍ക്കാര പാര്‍ട്ടിക്കിടെ പോലീസുകാര്‍ അതിക്രമിച്ചു കയറുകയും അവിടെയുണ്ടായിരുന്ന 15 പാസ്റ്റര്‍മാരെയും വധുവരന്മാരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പാസ്റ്റര്‍ ജിതേന്ദ്ര ഇതേ സ്ഥലത്ത് സഭ നടത്തിവരികയായിരുന്നു. വിവാഹ സല്‍ക്കാര പാര്‍ട്ടിക്കിടെ അസംഗഡ് ജില്ലയിലെസാറാമിസ് പോലീസ് സ്റ്റേഷനില്‍ നിന്നും വന്ന പോലീസ് അവിടെയുണ്ടായിരുന്ന സെഷന്‍ പ്രസ്ബിറ്ററും മലയാളിയുമായ പാസ്റ്റര്‍ ബിനു രഘുനാഥിനേയും കൂടെയുണ്ടായിരുന്ന പാസ്റ്റര്‍മാരേയുംകസ്റ്റഡിയിലെടുത്ത പോലീസ് അവരുടെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളും ബൈബിളുകളും കാറുകളും ഉള്‍പ്പെടെ എല്ലാം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴഞ്ചേരി മാരാമണ്‍ ദൈവസഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ എം കെ കരുണാകരന്റെ മരുമകനാണ് പാസ്റ്റര്‍ ബിനു രഘുനാഥ്.ഇന്ന് രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്തവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.വധുവരന്മാരുള്‍പ്പെടെ കസ്റ്റഡിയില്‍ ആയിരിക്കുന്നവരുടെ വിടുതലിനു വേണ്ടി ദൈവസഭയുടെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന ചോദിക്കുന്നു.