ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്ക് ഊരുവിലക്ക് തുടരുന്നു
ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതിരെ പലയിടത്തും ഊരുവിലക്ക് തുടരുന്നതായി റിപ്പോർട്ട്.മേഖല സന്ദര്‍ശിച്ച സി.പി.എം പ്രതിനിധി സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ക്യാമ്പുകളില്‍ കഴിഞ്ഞ ക്രൈസ്തവരെ സംരക്ഷണമൊരുക്കാതെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്നും ഇവര്‍ക്ക് വീടുകളില്‍ പ്രവേശിക്കാനാ യിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘപരിവാര്‍ അക്രമങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സി.പി.എമ്മിന്‍റെയും ആദിവാസി അധികാര്‍ മഞ്ചിന്‍റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
അക്രമത്തിനിരയായവര്‍,വൈദീകര്‍,ആദിവാസികള്‍,ഛത്തീസ്ഗഢ് പ്രോഗ്രസീവ് ക്രിസ്ത്യനൻ അലയന്സ് നേതാക്കള്‍ എന്നിവരുൾപ്പെടെ 100-ലധികം പേരെ പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു. അക്രമങ്ങളില്‍ 1500ല് പരം ക്രൈസ്തവര്‍ പലായനം ചെയ്യേണ്ടി വന്നതായും നിരവധി വീടുകളും പള്ളികളും തകര്‍ക്കപെട്ടതായും സംഘം വ്യക്തമാക്കി.