ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം ആഗസ്റ്റ് 15ന്

Aug 13, 2022 - 02:07
 0

കർണാടകയിലെ ക്രൈസ്തവ പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ 18-മത് വാർഷിക സമ്മേളനവും ബി.സി.പി.എ ന്യൂസ് വാർത്താപത്രികയുടെ രണ്ടാമത് വാർഷികവും ആഗസ്റ്റ് 15 തിങ്കൾ വൈകിട്ട് 6.30മുതൽ 9 വരെ ഹൊറമാവ് അഗര ബഥേൽ ന്യൂ ലൈഫ് കോളേജ് ഹാളിൽ നടക്കും.

ക്രൈസ്തവ ഗ്രന്ഥകാരനും ശാസ്ത്രജ്ഞനും സുവിശേഷകനുമായ ഡോ.സിനി ജോയ്സ് മാത്യു മുഖ്യാതിഥി ആയിരിക്കും.

ബി. സി. പി. എ രക്ഷാധികാരിയും കർണാടക ഐ.പി.സി വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ജോസ് മാത്യു , ബി.സി.പി.എ പ്രസിഡൻ്റ് ചാക്കോ കെ.തോമസ് എന്നിവർ വിവിധ സെക്ഷനിൽ അദ്ധ്യക്ഷരായിരിക്കും. ഡേവീസ് ഏബ്രഹാം ഗാനശുശ്രൂഷ നിർവഹിക്കും.

കർണാടകയിലെ മുഖ്യധാര പെന്തെക്കൊസ്ത് സഭകളിലെയും വിവിധ സംഘടനകളുടെയും പ്രധാന ശുശ്രൂഷകരായ പാസ്റ്റർ കെ.എസ്.ജോസഫ് (പ്രസിഡൻ്റ്, ഐ.പി.സി കർണാടക), ഡോ.വർഗീസ് ഫിലിപ്പ് (സെക്രട്ടറി, ഐപിസി കർണാടക) ,പാസ്റ്റർ ടി.ജെ. ബെന്നി (അസി. സൂപ്രണ്ടൻ്റ് , സെൻട്രൽ ഡിസ്ട്രിക്റ്റ് എസ് ഐ എ.ജി), പാസ്റ്റർ ഇ.ജെ.ജോൺസൺ (സെക്രട്ടറി, കർണാടക ചർച്ച് ഓഫ് ഗോഡ്) , പാസ്റ്റർ ടി.സി.ചെറിയാൻ (പ്രസിഡൻ്റ്, ശാരോൻ ഫെലോഷിപ്പ് ചർച്ച് ,കർണാടക & തെലുങ്കാന റീജിയൺ), പാസ്റ്റർ സി.വി.ഉമ്മൻ (വൈസ് പ്രസിഡൻ്റ്, എൻ.ഐ.സി.ഒ.ജി), പാസ്റ്റർ എം.ഐ.ഈപ്പൻ (പ്രസിഡൻ്റ് ,കർണാടക ശാരോൺ അസംബ്ലി), പാസ്റ്റർ കെ.എസ്.സാമുവേൽ (ഓവർസീയർ, കർണാടക ഫിലാഡെൽഫിയ ചർച്ച് ) , പാസ്റ്റർ സിബി ജേക്കബ് (പ്രസിഡൻറ് ,ഹെവൻലീ ആർമീസ്), പാസ്റ്റർ റ്റി.ഡി.തോമസ് (പ്രസിഡൻ്റ്, കെ.യു.പി.എഫ്) , ഡോ. ജ്യോതി ജോൺസൺ (ശീലോഹം മിനിസ്ട്രീസ) എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

ബിസിപിഎ എക്സിക്യൂട്ടിവ് അംഗങ്ങളും പാസ്റ്റർമാരുമായ ലാൻസൺ പി.മത്തായി, ജോസഫ് ജോൺ, ജോമോൻ ജോൺ, ബ്രദർ ബിനു മാത്യൂ, പ്രോഗ്രാം കോർഡിനേറ്റർ ബ്രദർ ജോസ് വി ജോസഫ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0