പാരീസിൽ വെങ്കല മെഡൽ നേടിയതിന് ശേഷം യോഹന്നാൻ 14:6 ഉദ്ധരിച്ചു ബ്രസീലിയൻ സ്കേറ്റ്ബോർഡർ റെയ്സ ലീൽ
Brazilian skateboarder Rayssa Leal quotes John 14:6 after winning bronze medal in Paris
പാരീസിലെ ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന വേളയിൽ ക്രിസ്ത്യാനിത്വത്തെ പരിഹസിക്കുന്നതിനെതിരെ നിരവധി ക്രിസ്ത്യാനികൾ രോഷം പ്രകടിപ്പിച്ചപ്പോൾ, തങ്ങളുടെ വിശ്വാസം പരസ്യമായി ഒളിമ്പിക് വേദിയിൽ വിളിച്ചു പറഞ്ഞു 16 വയസ്സുള്ള ബ്രസീലിയൻ സ്കേറ്റ്ബോർഡർ റെയ്സ ലീലിനെപ്പോലുള്ള ക്രിസ്ത്യൻ അത്ലറ്റുകൾ.
ഞായറാഴ്ച പാരീസ് ഒളിമ്പിക്‌സിൽ നടന്ന സ്‌ട്രീറ്റ് സ്‌കേറ്റ്‌ബോർഡിംഗ് ഫൈനലിൽ വെങ്കല മെഡൽ നേടിയതിന് ശേഷമാണ് ആംഗ്യ ഭാഷ ഉപയോഗിച്ചു ജോൺ 14:6 ഉദ്ധരിച്ചത്.
"യേശു മറുപടി പറഞ്ഞു, 'ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ വരുന്നില്ല,'" തിരുവെഴുത്ത് പറയുന്നു.
രാജ്യത്തിൻ്റെ മതേതരത്വ തത്വം കാരണം ഫ്രാൻസിനെ പ്രതിനിധീകരിക്കുമ്പോൾ മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഫ്രഞ്ച് ഒളിമ്പ്യൻമാരെ വിലക്കുമ്പോൾ, പാരീസിലെത്തുന്ന മറ്റു കായികതാരങ്ങൾക്ക് തങ്ങളെയും അവരുടെ വിശ്വാസത്തെയും രാജ്യത്തെയും പ്രതിനിധീകരിക്കാൻ കഴിയുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഉറപ്പു നൽകുന്നു .
"ഒളിമ്പിക് വില്ലേജിന്, IOC നിയമങ്ങൾ ബാധകമാണ്," ഒരു IOC വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. "ഹിജാബ് ധരിക്കുന്നതിനോ മറ്റേതെങ്കിലും മതപരമോ സാംസ്കാരികമോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല."
സ്കേറ്റ്ബോർഡിംഗ് ഐക്കൺ ടോണി ഹോക്ക് 7 വയസ്സുള്ളപ്പോൾ നീല ഫെയറി രാജകുമാരിയുടെ വേഷത്തിൽ "ഒരു ഫെയറിടെയിൽ ഹീൽഫ്ലിപ്പ്" ചെയ്യുന്നതിൻ്റെ വീഡിയോ X-ൽ പങ്കിട്ടതിന് ശേഷമാണ് ലീലിൻ്റെ താരം ആഗോളതലത്തിൽ ഉയരാൻ തുടങ്ങിയത്.
13-ആം വയസ്സിൽ സ്കേറ്റ്ബോർഡിംഗ് സ്ട്രീറ്റ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ ലീൽ 2021-ൽ ബ്രസീലിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പ്യനായി.
ഞായറാഴ്ച നടന്ന മത്സരത്തിൻ്റെ ഫൈനലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ നേടി - റെയ്സ ലീലിനെ റാങ്കിംഗിലെ അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി.
"ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ, ഒരു സ്കേറ്റ്ബോർഡ് അത്ലറ്റ് ആകണമെന്ന് ഞാൻ സ്വപ്നം കണ്ടു," ലീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഇതാ, ഗെയിംസിൽ നിന്നുള്ള രണ്ടാമത്തെ ഒളിമ്പിക് മെഡലുമായി ഞാൻ. ഒരിക്കൽ കൂടി, ഞാൻ ഒരു മെഡൽ നേടിയതിന് ദൈവത്തിന് നന്ദി. ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്."
ലിയനാർഡോ ഡാവിഞ്ചിയുടെ "ദി ലാസ്റ്റ് സപ്പർ" പെയിൻ്റിംഗിൻ്റെ പാരഡി ആണെന്ന് ആഗോളതലത്തിൽ ക്രിസ്ത്യാനികൾ പ്രതികരിച്ചതിനെത്തുടർന്നു ഡ്രാഗ് ക്യൂൻസ്, ട്രാൻസ്‌ജെൻഡർ മോഡലുകൾ, ഗായിക എന്നിവരെ ഗ്രീക്ക് വീഞ്ഞിൻ്റെ ദേവനായി ചിത്രീകരിച്ച് പാരീസ് 2024-ലെ സംഘാടക സമിതി ക്ഷമാപണം നടത്തി. ക്രിസ്തുമതത്തെ അനാദരിക്കാൻ ഉദ്ദേശമില്ലെന്നും പറഞ്ഞു.
"ഒരു മതവിഭാഗത്തോട് അനാദരവ് കാണിക്കാൻ ഒരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല," ഒരു പാരീസ് 2024 വക്താവ് ഒരു പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ആളുകൾ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ, ഞങ്ങൾ തീർച്ചയായും ഖേദിക്കുന്നതായും പാരീസ് 2024 വക്താവ് പറഞ്ഞു
ആഗോളതലത്തിൽ ക്രിസ്ത്യാനികളോട് ഈ പ്രദർശനം അനാദരവാണെന്ന് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു.
"ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ച ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് "അന്ത്യ അത്താഴത്തെ" കഴിഞ്ഞ രാത്രിയിലെ പരിഹാസം ഞെട്ടിക്കുന്നതും അപമാനിക്കുന്നതുമായിരുന്നു. നമ്മുടെ വിശ്വാസത്തിനും പരമ്പരാഗത മൂല്യങ്ങൾക്കും മേലുള്ള യുദ്ധത്തിന് ഇന്ന് അതിരുകളില്ല," ജോൺസൺ എക്‌സ് ശനിയാഴ്ച്ച എഴുതി. "എന്നാൽ സത്യവും ധർമ്മവും എപ്പോഴും ജയിക്കുമെന്ന് ഞങ്ങൾക്കറിയാം. 'ഇരുട്ടിൽ വെളിച്ചം പ്രകാശിക്കുന്നു, ഇരുട്ട് അതിനെ ജയിച്ചിട്ടില്ല.' (യോഹന്നാൻ 1:5).