Christian Evangelical Movement(C.E.M) ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സി ഇ എം)പ്രമോഷണൽ മീറ്റിംഗ്

CEM Promotional Meeting

May 21, 2024 - 13:54
 0
Christian Evangelical Movement(C.E.M)  ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ്  (സി ഇ എം)പ്രമോഷണൽ മീറ്റിംഗ്

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് 2024-26 വർഷത്തിലെ ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ റീജിയണുകളിലും നടത്തുവാൻ ആഗ്രഹിക്കുന്ന പ്രമോഷണൽ മീറ്റിങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട്   ആദ്യ  പ്രമോഷണൽ  യോഗം നെയ്യാറ്റിൻകര റീജിയണിൽ കൊറ്റാമം ചർച്ചിൽ വച്ച് മെയ് 13ന് വൈകുന്നേരം 6:30 മുതൽ 8:30 വരെ നടത്തപെട്ടു . 

റീജിയൻ സി.ഇ.എം  പ്രസിഡൻ്റ് പാസ്റ്റർ മോസസ് എസ്. എച്ച് അധ്യക്ഷത വഹിച്ചു. സീനിയർ പാസ്റ്റർ ആർ. ഫ്രാൻസിസ് പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ നെയ്യാറ്റിൻകര സി.ഇ.എം ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർമാരായ സജു, എബി ജോൺ എന്നിവർ പ്രാർത്ഥിച്ചു. റീജിയൻ സി.ഇ.എം. സെക്രട്ടറിയും കേന്ദ്ര ജോയിൻ്റ് സെക്രട്ടറിയുമായ ബ്രദർ സന്തോഷ് കൊറ്റാമം സ്വാഗതം അറിയിച്ചു. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്രിജി വർഗീസ്  പ്രസംഗിച്ചു. 

ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നടത്തുകയും പാസ്റ്റർ സാം.ജി കോശി, പാസ്റ്റർ സാംസൺ പി. തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മുൻ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന പാസ്റ്റർ സുരേഷ് കുമാർ ആശംസ അറിയിച്ചു.  ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോമോൻ കോശിയുടെ നേതൃത്വത്തിൽ സ്കൂൾ കിറ്റ് വിതരണവും നടത്തി. റീജിയൻ സി.ഇ.എം. ട്രഷറർ ബ്രദർ റിജിൻ നന്ദി അറിയിച്ചു. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാംസൺ പി.തോമസ് സമാപന പ്രാർത്ഥന നടത്തി