'സെലിബ്രേഷൻ ഓഫ് ഹോപ്പ്' 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ മീറ്റിങ്ങ്
Celebration of Hope 2024 first promotional Meeting
നവംബർ മാസം 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കപ്പെടുന്ന മെഗാ ക്രൂസൈഡായ 'സെലിബ്രേഷൻ ഓഫ് ഹോപ്പ്' 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ മീറ്റിങ്ങ് മെയ് 14 ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിക്ക് കോട്ടയം, ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടന്നു.
ഈ മീറ്റിംഗിൽ വിവിധ സഭാ നേതാക്കൾ പങ്കെടുത്തു. പവർവിഷൻ റ്റി വി യുടെ മാനേജിങ്ങ് ഡയറക്ടറും മെഗാ ക്രൂസൈഡിന്റെ ചെയർമാനുമായ പാസ്റ്റർ ഡോ. ആർ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ 1999 ൽ കോട്ടയത്ത് നടത്തിയ പോൾ യോംഗിച്ചോ പങ്കെടുത്ത മെഗാ ക്രൂസൈഡിന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുകയുണ്ടായി. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ സജി കാനത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പവർവിഷൻ റ്റി വി ചെയർമാനും മെഗാ ക്രൂസൈഡിന്റെ രക്ഷാധികാരിയുമായ പാസ്റ്റർ ഡോ. കെ സി ജോൺ "വരുന്നു കേരളത്തിലേക്ക് ഒരു ആത്മീയ ഉണർവ്വ്" എന്ന ആഹ്വാനത്തോട് കൂടി മുഖ്യ പ്രഭാഷണം നടത്തി ഉത്ഘാടനം നിർവ്വഹിച്ചു.
ബ്രദർ സുധി എബ്രഹാം സ്വാഗത പ്രസംഗം നടത്തുകയും ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ നടക്കുവാൻ പോകുന്ന സലിബ്രേഷൻ ഓഫ് ഹോപ്പ് 2024 എന്ന മെഗാ ക്രൂസൈഡിനെ പരിചയപെടുത്തുകയും, വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൂടാതെ മെഗാ ക്രൂസൈഡിന്റെ ലോഗോ പ്രകാശനവും നടന്നു. ഡബ്ലിയു. എം ഇ സഭകളുടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ഒ എം രാജുകുട്ടി, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ രാജു പൂവക്കാല എന്നിവർ ആശംസകൾ അറിയിച്ചു.
ലോക പ്രശസ്ത പ്രഭാഷകൻ പാസ്റ്റർ യങ് ഹൂൺ ലീയാണ് നവംബർ 27 മുതൽ 30 വരെ നടക്കുന്ന മെഗാ ക്രൂസൈഡ് ആയ സലിബ്രേഷൻ ഓഫ് ഹോപ്പിന്റെ മുഖ്യ പ്രഭാഷകൻ.
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ന്
വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി
ന്യൂ ഇന്ത്യ ദൈവസഭ ( NICOG) റാന്നി ടൗൺ ബഥേൽ ചർച്ചിൻറെ നേതൃത്വത്തിൽ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, വർധിച്ചു വരുന്ന തിന്മകൾക്കെതിരെ സുവിശേഷസന്ദേശ യാത്ര
എ പ്ളസുകളുടെ തിളക്കങ്ങളുമായി പാസ്റ്റർ ജോബി ജോസഫിന്റെ മക്കൾ