നൈജീരിയായിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിക്കുമെന്ന് ഭീഷണി

നൈജീരിയായിലെ സംഫാര സംസ്ഥാനത്തെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തീയിട്ടു നശിപ്പിക്കുമെന്ന് ഭീകരരുടെ ഭീഷണി. കാലികളെ മേയിക്കുന്ന വിഭാഗമായ ഫുലാനി ഭീകരരാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

Dec 16, 2021 - 23:55
Nov 10, 2023 - 17:46
 0
നൈജീരിയായിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിക്കുമെന്ന് ഭീഷണി

നൈജീരിയായിലെ സംഫാര സംസ്ഥാനത്തെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തീയിട്ടു നശിപ്പിക്കുമെന്ന് ഭീകരരുടെ ഭീഷണി. കാലികളെ മേയിക്കുന്ന വിഭാഗമായ ഫുലാനി ഭീകരരാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ആരാധനാലയങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് അടച്ചിടണം അല്ലെങ്കില്‍ തീയിട്ടു നശിപ്പിക്കും. ക്രൈസ്തവരെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്യും.

ഫുലാനി ഭീകരരുടെ അസ്സോസിയേഷന്‍ എഴുതിയ കത്ത് കഴിഞ്ഞ മാസം 19-ന് പോലീസ് ആസ്ഥാനത്തു ലഭിക്കുകയായിരുന്നു.

സംസ്ഥാന തലസ്ഥാനമായ ഗുസാവുവിലെ ചര്‍ച്ചുകളായിരിക്കും ആദ്യം ആക്രമിക്കുകയെന്നും കത്തില്‍ പറയുന്നു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു.

പ്രത്യേക പെട്രോള്‍ സ്ക്വാഡിനു രൂപം നല്‍കി. ആരാധനാലയങ്ങള്‍ക്കു ഞായറാഴ്ചകളില്‍ കൂടുതല്‍ സുരക്ഷ നല്‍കാനും തീരുമാനിച്ചു.