ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ സെൻട്രൽ മുംബൈ ഡിസ്ട്രിക്ക് കൺവെൻഷന് അനുഗ്രഹീത സമാപ്തി

Nov 29, 2022 - 15:01
 0
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ സെൻട്രൽ മുംബൈ ഡിസ്ട്രിക്ക് കൺവെൻഷന് അനുഗ്രഹീത സമാപ്തി

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ സെൻട്രൽ മുംബൈ ഡിസ്ട്രിക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന കൺവെൻഷൻ സമാപിച്ചു. 25-ാം തിയതി വൈകിട്ട് 7 മണിക്ക് പാസ്റ്റർ ഷിബുമാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പാസ്റ്റർ ക്രിസ്തുദാസ് പ്രാർത്ഥിച്ച് ആരംഭിച്ചു. റീജിനൽ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായി കൊലോസ്യർ 1:28 ആധാരമാക്കി ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ സകല ജ്ഞാനത്തോടുംവിവേകത്തോടും ഉപദേശിച്ചുകൊണ്ട്, ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവാക്കുന്ന ദൈവത്തെ ഉയർത്തി ജീവിക്കുവാൻ ശക്തമായ ആഹ്വാനം തന്റെ ഉദ്ഘാടന സന്ദേശത്തിൽ ജനത്തെ ഓർപ്പിച്ച് ഉണർത്തി.

പാസ്റ്റർ റോയി മാർക്കര (കേരള) പ്രധാന പ്രാസംഗികനായിരുന്നു.ഈ കാലഘട്ടത്തിന് ആവശ്യമായ ശക്തമായ ദൈവീക സന്ദേശം മൂന്ന് ദിനങ്ങൾ അദ്ദേഹം നല്കി. മൂന്നര വർഷങ്ങൾക്ക് ശേഷം ഡിസ്ട്രിക്കിലെ വിശ്വാസികൾ ഒന്നിച്ചുള്ള കൂട്ടായ്മ പുതിയ ഉണർവ്വിനും, സമർപ്പണത്ത്നും കാരണമായി.27ന്‌ നടന്ന സംയുക്ത ആരാധനക്ക് പാസ്റ്റർ ഷിഞ്ചു തോമസ്സ് നേത്യത്വം നല്കി.

ഡിസ്ട്രിക്ക് പാസ്റ്റർ കെ.സി തോമസ്സ് സങ്കീർത്തനം വായിച്ച് കടന്നു വന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പാസ്റ്റർ ബെനിസൺ മത്തായി “ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ” എന്ന വചനം ആസ്പദമാക്കി ശക്തമായ ആലോചന നല്കി.പാസ്റ്റർ ഇ.പി സാംകുട്ടി കർത്യമേശ ശുശ്രൂഷക്ക് നേത്യത്വം നല്കി. പ്രോഗ്രാം കൺവീനർ ബ്രദർ ജെയിംസ് ഫിലിപ്പ് മലയിൽ കടന്നു വന്ന എല്ലാവർക്കും നന്ദി അർപ്പിച്ചു. അവസാനമായി പാസ്റ്റർ റോയി മാർക്കര 1കൊരി 6 അദ്ധ്യായം ആസ്പദമാക്കി പ്രതികൂലങ്ങൾ വരുമ്പോൾ പിറുപിറുക്കാതെ കഷ്ടം സഹിച്ച യേശുവിനെ നോക്കി യാത്ര ചെയ്യുവാനുള്ള ശക്തമായ ആലോചന അറിയിച്ചു.

പാസ്റ്റർ ലിജീഷ് തോമസ്സിന്റെ നേത്യത്വത്തിലുള്ള ഡിസ്ട്രിക്ക് ക്വയർ മൂന്നു ദിവസത്തെ ആരാധനക്ക് നേത്യത്വം നല്കി.പാസ്റ്റർ പി.റ്റി ജേക്കപ്പിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും ഡിസ്ട്രിക്ക് കൺവെൻഷൻ സമാപനമായി.