ദൈവസഭ കൊച്ചിൻ സെന്റർ കൺവെൻഷൻ

Church of God Cochin Centre Convention

Jan 30, 2024 - 15:18
 0

ദൈവസഭ  കൊച്ചിൻ സെന്റർ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 4 വരെ കൊച്ചി, കഴുത്തുമുട്ട് ദൈവസഭ കൺവെൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ദൈവസഭ കൊച്ചിൻ സെന്റർ പാസ്റ്റർ റവ. ഓ. തങ്കച്ചൻ നേതൃത്വം നൽകുന്ന യോഗങ്ങൾ, ദൈവസഭ പ്രസിഡന്റ് റവ. പി. ജോർജ്ജ് ഫിലിപ്പിന്റെ സമർപ്പണ ശുശ്രൂഷയോടെ ആരംഭിക്കും. പാസ്റ്റർമാരായ ഡെന്നി പോൾ, ഫെയ്‌ത് ബ്ലെസ്സൺ, അനീഷ് കൊല്ലം എന്നിവർ രാത്രി യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. ഫെബ്രുവരി 4 ഞായർ രാവിലെ 10 മുതൽ കൊച്ചിൻ സെന്ററിലുള്ള ദൈവസഭകളുടെ സംയുക്ത സഭായോഗവും നടത്തപ്പെടും. ഈ സഭായോഗത്തിൽ ദൈവസഭ ജോയിന്റ് സെക്രട്ടറിയും ഐ. സി.പി. എഫ്. മിഷൻ കോ ഓർഡിനേറ്ററുമായ പാസ്റ്റർ ഉമ്മൻ പി. ക്ലമൻസൺ വചന ശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ രൂബേൻ വർഗീസ് നേതൃത്വം നൽകുന്ന ദൈവസഭ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0