Church of God Kerala Region: YPE -Sunday School( വൈ.പി.ഇ – സൺഡേസ്കൂൾ) സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബർ 22 മുതൽ

Church of God Kerala Region: YPE -Sunday School state Camp | ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ വൈ പി ഇ യുടെയും സൺ‌ഡേ സ്കൂളിന്റെയും സംസ്ഥാന ക്യാമ്പ് ഒക്ടോബർ 22, 23, 24 തീയതികളിൽ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ബെഥെൽ ക്യാമ്പ് സെന്ററിൽ നടക്കും.

Oct 9, 2023 - 15:12
 0

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ വൈ പി ഇ യുടെയും സൺ‌ഡേ സ്കൂളിന്റെയും സംസ്ഥാന ക്യാമ്പ് ഒക്ടോബർ 22, 23, 24 തീയതികളിൽ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ബെഥെൽ ക്യാമ്പ് സെന്ററിൽ നടക്കും. 22 ഞായർ 5.30 ന് പ്രാർത്ഥിച്ച് ആരംഭിക്കുന്ന പൊതു സമ്മേളനം സൺ‌ഡേ സ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ വി. സി. സിജു ഉൽഘാടനം ചെയ്യും. പ്രെയർ സെൽ ഡയറക്ടർ പാസ്റ്റർ ജോസഫ് തോമസ് അധ്യക്ഷത വഹിക്കും.

അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ എൻ. പി. കൊച്ചുമോൻ, വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ :ജെബു കുറ്റപ്പുഴ, റവ :സണ്ണി താഴാംപള്ളം യു എസ് എ, റവ:കെ. എസ് ശാമുവേൽ എ. ജി, പാസ്റ്റർ :കെ. കെ ജോൺസൻ, പാസ്റ്റർ:അനീഷ്‌ പി. എം, പാസ്റ്റർ:രാജേഷ് ഏലപ്പാറ, പാസ്റ്റർ:സുനിൽ ചാക്കോ, പാസ്റ്റർ:അജോയ് ജോസഫ്, ബ്രദർ:പീറ്റർ. സി. തോമസ് എന്നിവർ ദൈവവചനം പ്രസംഗിക്കും. തുടർന്ന് 23,24 തീയതികളിൽ മത്സര പരിപാടികൾ നടക്കും.

പ്രശസ്ത ക്രൈസ്തവ ഗായകനും ഗാനരചയിതാവുമായ പാസ്റ്റർ :അനിൽ അടൂർ ആരാധനകൾക്ക് നേതൃത്വം നൽകും.24 ന് വൈകിട്ട് സമാപന സമ്മേളനത്തിലെ സമ്മാനദാനത്തോടെ ക്യാമ്പ് പര്യവസാനിക്കും. ക്യാമ്പ് തീം: തിന്മക്ക് കൊടുക്കരുത്.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0