ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തെക്കൻ മേഖല കൺവൻഷൻ നവംബർ 7 മുതൽ

Church of God in India South Zone Convention

Oct 11, 2024 - 11:47
 0

ചർച്ച്  ഓഫ് ഗോഡ് ഇൻ ഇന്ത്യ തെക്കൻ മേഖല സോണൽ കൺവെൻഷൻ നവംബർ 7 മുതൽ 10 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.പ്രസ്തുത മീറ്റിംഗ് സോണൽ ഡയറക്ടർ പാസ്റ്റർ ടി എം മാമച്ചൻറെ  അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ Rev.  വൈ റജി ഉത്‌ഘാടനം നിർവഹിക്കും. ഡോക്ടർ ഷിബു കെ മാത്യു ,പാസ്റ്റർ കെ ജെ മാത്യു ,പാസ്റ്റർ രാജു മേത്ര എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. 9 ന് (ശനിയാഴ്ച) രാവിലെ ലേഡീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെമിനാറും ഉച്ചയ്ക്ക് ശേഷം പാസ്റ്റർസ് ഫാമിലി കോൺഫെറെൻസും നടത്തപ്പെടും.പൗവർവിഷൻ ടിവിയിലൂടെയും  സി ജി ഐ തെക്കൻ മേഖല യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. ഇവഞ്ചലിസ്റ് അനിൽ അടൂർ ,ജോയൽ പടവത്ത്  ,ജിൻസൺ ആന്റണി എന്നിവർ സോണൽ ക്വയറിനോട് ചേർന്ന് ഗാന ശ്രിഷ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.


കൺവെൻഷൻ കമ്മിറ്റിയിൽ വിവിധ ഡിപ്പാർട്മെന്റുകളിലായി ജോയിന്റ് ഡയറക്ടർ പാസ്റ്റർ സി എം വത്സലദാസ് ,കോർഡിനേറ്റർ പാസ്റ്റർ ഈപ്പച്ചൻ തോമസ് ,പബ്ലിസിറ്റി കൺവീനർ ഡോക്ടർ അഭിലാഷ് ,സെക്രട്ടറി ബ്രദർ ബിനു ചാക്കോ ,ട്രഷറാർ ബ്രദർ രാംദാസ്,ക്വയർ കൺവീനർ പസ്റ്റർ പ്രഭാഷ് ഡേവിഡ് ,ബ്രദർ തോമസ് കലൂർ ,പാസ്റ്റർ അലോഷ്യസ് എന്നിവർ ചുമതലകൾ വഹിക്കും.മേഖലാ കമ്മിറ്റി യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0