ലിനോ ഏബ്രഹാം വർഗീസിന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ്

കാക്കനാട് ബഥെൽ ഇമ്മാനുവെൽ ചർച്ച് സഭാoഗം ലിനോ ഏബ്രഹാം വർഗീസിന് ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ പി ച്ച് ഡി കരസ്ഥമാക്കി

May 21, 2022 - 23:54
 0
ലിനോ ഏബ്രഹാം വർഗീസിന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ്

കാക്കനാട് ബഥെൽ ഇമ്മാനുവെൽ ചർച്ച് സഭാoഗം ലിനോ ഏബ്രഹാം വർഗീസിന് ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ പി ച്ച് ഡി കരസ്ഥമാക്കി.

മൾട്ടികാസ്റ്റ് ആശയവിനിമയത്തിലൂടെ ഹൈബ്രിഡ് ക്ലൗഡ് പരിതസ്ഥിതിയിൽ ഡാറ്റ നിലനിർത്തലും പുതുമയും ഉറപ്പാക്കുന്നതുമായ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ബഥേൽ ഇമ്മാനുവേൽ സഭയുടെ ജനറൽ കോർഡിനേറ്ററും കൊച്ചിൻ ബൈബിൾ അക്കാഡമിയുടെ ചെയർമാനുമായ വാഴക്കാല ഏദെൻ ഗാർഡൻസിൽ പാസ്റ്റർ. ഇ. വി. വർഗീസ് ( റ്റിറ്റി ) – ലീലാമ്മ ദമ്പതികളുടെ മകനാണ്. കുറ്റിപ്പുറം എം. ഇ. എസ്. എഞ്ചിനീയറിംഗ് കോളജ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മേധാവിയും അസോസിയേറ്റ് പ്രഫസ്സറുമാണ് ഡോ. ലിനോ ഏബ്രഹാം.
ഭാര്യ ഡോക്ടർ സാറ കുര്യൻ (അനസ്തേഷ്യ വിഭാഗം ,എറണാകുളം ലിസി ഹോസ്പിറ്റൽ).