സംഗീതം നിർത്തി; ഡാഡി യാങ്കിയുടെ ജീവിതം ഇനി സുവിശേഷത്തിനുവേണ്ടി

Daddy Yankees life is now for the gospel

Dec 8, 2023 - 08:10
Dec 10, 2023 - 08:14
 0
സംഗീതം നിർത്തി; ഡാഡി യാങ്കിയുടെ ജീവിതം ഇനി സുവിശേഷത്തിനുവേണ്ടി

 തട്ടുപൊളിപ്പൻ ലാറ്റിനമേരിക്കൻ പാട്ടുകളിലൂടെ ലോകത്തെ നൃത്തമാടിച്ച പ്യൂർട്ടോറിക്കൻ റാപ് സൂപ്പർതാരം ഡാഡി യാങ്കിയുടെ ഇനിയുള്ള ജീവിതം സഭയ്ക്കും സുവിശേഷത്തിനും വേണ്ടി . ഗാസൊലീന, ഡെസ്‌പാസി റ്റോ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ  പ്രശസ്തനായ റമോൺ അയാല റോഡ്രിഗസ് എന്ന ഡാഡി യാങ്കി  സംഗീതത്തോടു വിട ചൊല്ലുകയാണെന്ന് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. തന്റെ അവസാനത്തെ സംഗീത പര്യടനം സ്വന്തം നാട്ടിലെ വേദിയിൽ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചുകൊണ്ട് ഔദ്യോഗികമായി വിരമിച്ചു. ‘ഒരുവൻ ലോകം മുഴുവൻ നേടി യാലും ആത്മാവ് നഷ്‌ടപ്പെട്ടാൽ എന്തു പ്രയോജനം’ എന്നു ചോദിച്ചു വിതുമ്പിയ താരം കറുത്ത കണ്ണട വച്ചു മറയ്ക്കാൻ ശ്രമിച്ചിട്ടും കണ്ണുനീർ കവിളിലൂടെ ഒഴുകി.

 

ഡാഡി യാങ്കി  എന്ന പേരിൽ പ്രശസ്തനായ തരാം റമോൺ അയാല റോഡ്രിഗസ് എന്ന തന്റെ യഥാർഥ പേരിലേക്കു മടങ്ങും. നൃത്തച്ചുവടുകളും ചടുലതാളത്തിലുള്ള പ്യൂർട്ടോറിക്കയുടെ തനതു പോപ്പ് സംഗീത വിഭാഗം ഡാഡി യാങ്കി(46)യിലൂടെയാണ് ആഗോള ജനപ്രീതിയിലേക്ക് ഉയർന്നത്. ഫാഷനും യുവസുന്ദ രികളും ആഘോഷത്തിൻ്റെ തെരുവുപശ്ചാത്തലവുമാണ് എല്ലാ പാട്ടിലും. 

 

2004 ലെ ‘ഗാസൊലീന’ സ്‌പാനിഷ് അറിയാ ത്തവർ പോലും ഇഷ്‌ടത്തോടെ മൂളി നടക്കുന്ന പാട്ടാണ്. കനേഡിയൻ പോപ്പ് താരം ജസ്‌റ്റിൻ ബീബർ കൂടെപ്പാടുന്ന ‘ഡെസ്‌പാസിറ്റോ’ റീമിക്‌സ് പതിപ്പ് പുറത്തിറങ്ങിയതോടെ 2017 ലെ ഏറ്റവും പേരുകേട്ട പാട്ടായി അതു മാറി. യുഎസിലും യുകെയിലും സംഗീത ചാർട്ടുകളിൽ ഒന്നാം സ്‌ഥാനത്തെത്തി. ബാരിയോ ഫിനോ, കോൺ കാൽമ, റൊംപെ തുടങ്ങിയവയാണ് ഹിറ്റായ മറ്റു പാട്ടുകൾ. ഡാഡി യാങ്കിയെപ്പോലെ പ്യൂർട്ടോ റിക്കൻ ഗായകർ ഒട്ടേറെപ്പേർ സുവിശേഷ ജീവിതത്തിനായി പാട്ടു നിർത്തിയവരാണ്.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL