യിസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച നേതാവിന് തോല്‍വി

Jul 12, 2024 - 11:44
 0
യിസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച നേതാവിന് തോല്‍വി

ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഗാസ വിഷയത്തില്‍ യിസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ചു വരുന്ന ഇടത് നേതാവ് ജോര്‍ജ്ജ് ഗാലോവേക്കിന് തോല്‍വി. വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സ്ഥാനാര്‍ത്ഥിയായി വടക്കന്‍ ഇംഗ്ളണ്ടിലെ റോച്ഡെയിലില്‍ നിന്നാണ് ഗാലോവേ ജനവിധി നേടിയത്. വാശിയേറിയ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പോള്‍ വോ ആണ് ഗാലോവയെ പരാജയപ്പെടുത്തിയത്. പോള്‍വോയ്ക്ക് 13,027 വോട്ടും, ഗാലോവേയ്ക്ക് 11,587 വോട്ടും ലഭിച്ചു.

1987 മുതല്‍ 2010 വരെയും 2012 മുതല്‍ 2015 വരെയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആംഗമായിരുന്നു ഗാലോവേ. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ റോച്ച്ഡെയിലില്‍ സീറ്റില്‍ 69 കാരനായ ജോര്‍ജ്ജ് ഗാലോവേ വിജയിച്ചിരുന്നു. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് യഹൂദ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ലേബര്‍ പാര്‍ട്ടിയുടെ അസര്‍ അലിയെ പിന്‍വലിച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

30 ശതമാനം മുസ്ളീങ്ങള്‍ പാര്‍ക്കുന്ന റോച്ച് ഡെയ്ലില്‍ ഗാസ വിഷയം ഉയര്‍ത്തിയാണ് ഗാലേവേ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നത്. വര്‍ഷങ്ങളായി യിസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഗാലേവേ യിസ്രായേല്‍ വസ്തുക്കള്‍, സേവനങ്ങള്‍, വിനോദ സഞ്ചാരികള്‍ അടക്കമുള്ളവ ബഹിഷ്ക്കരിക്കണമെന്ന് മുമ്പ് ആഹ്വാനം ചെയ്ത വ്യക്തിയാണ്.

ബ്രിട്ടീഷ് പൊതു തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തോല്‍വി ഉണ്ടായി. ലേബര്‍ പാര്‍ട്ടി 330 ലേറെ സീറ്റുകളില്‍ വിജയിച്ച് കേവല ഭൂരിപക്ഷം കടന്നു.