സ്‌കൂൾ സിലബസിൽ 'ധർമ്മ'വും 'മതവും' ഉൾപ്പെടുത്തണമെന്ന പൊതുതാൽപര്യ ഹർജി: കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിലപാട് തേടി, ഡൽഹി ഹൈക്കോടതി .

Nov 9, 2023 - 10:22
Nov 9, 2023 - 10:48
 0
സ്‌കൂൾ സിലബസിൽ 'ധർമ്മ'വും 'മതവും' ഉൾപ്പെടുത്തണമെന്ന പൊതുതാൽപര്യ ഹർജി: കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിലപാട് തേടി, ഡൽഹി ഹൈക്കോടതി .

പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലെ സിലബസിൽ 'ധർമ്മം', 'മതം' എന്നീ വിഷയങ്ങൾ ഉൾപ്പെടുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ  (PIL) പ്രതികരിക്കാൻ ഡൽഹി ഹൈക്കോടതി ബുധനാഴ്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജനങ്ങളെ ബോധവൽക്കരിക്കാനും മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷവും വിദ്വേഷ പ്രസംഗങ്ങളും നിയന്ത്രിക്കാനും,  ധർമ്മം  എന്നത് മതമല്ല,  അത്  വിഭജിക്കാത്തതും  ഒഴിവാക്കാനാവാത്തതും മതത്തിന്റെ ഇടുങ്ങിയ അതിരുകൾ ലംഘിക്കുന്നതും ആണെന്ന് പൊതുതാൽപ്പര്യ ഹർജി നൽകിയ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ തന്റെ ഹർജിയിൽ വാദിച്ചു.

Learn Job Interviewing Skills: Win your Dream Job

ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്  
താമസ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്  എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ "മതം" എന്ന പദത്തിന്റെ "ശരിയായ അർത്ഥം" ഉപയോഗിക്കാനും അത് "ധർമ്മം" എന്നതിന്റെ പര്യായമായി ഉപയോഗിക്കാതിരിക്കാനും അദ്ദേഹം നിർദ്ദേശം തേടി. 

“ മതം ഒരു പാരമ്പര്യമാണെന്നും , ധർമ്മമല്ലായെന്നും ,  മതം എന്നത് ഒരു ആരാധനാക്രമം അല്ലെങ്കിൽ ഒരു ആത്മീയ കാര്യവുമാണെന്നും , അതിനെ  ഒരു സമ്പ്രദായമെന്നു  വിളിക്കുകയും ചെയ്യുന്നതിനാൽ  മതം ഒരു  സമൂഹം എന്ന നിലയിൽ കണക്കാക്കണമെന്നു അപേക്ഷയിൽ പറയുന്നു 

Learn Job Interviewing Skills: Win your Dream Job

"ദൈനംദിന ജീവിതത്തിൽ, ഒരു വ്യക്തി 'വൈഷ്ണവ ധർമ്മം' അല്ലെങ്കിൽ ജൈന ധർമ്മം പിന്തുടരുന്നു, അല്ലെങ്കിൽ   ബുദ്ധമതത്തെയോ ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ പിന്തുടരുന്നു. അങ്ങനെ പറയുന്നത്   ശരിയല്ല എന്നും  പകരം, ഒരു വ്യക്തി 'വൈഷ്ണവ ആചാരം' പിന്തുടരുന്നു അല്ലെങ്കിൽ ഈ വ്യക്തി 'ശിവ സമ്പ്രദായം' അല്ലെങ്കിൽ 'ബുദ്ധ സമ്പ്രദായം' പിന്തുടരുന്നു എന്നോ ,  ഈ വ്യക്തി ഇസ്ലാം അല്ലെങ്കിൽ ക്രിസ്ത്യൻ ആചാരം പിന്തുടരുന്നു എന്ന രീതിയിൽ ആകണമെന്ന് ഹർജിയിൽ പറയുന്നു.

“മതത്തിനുവേണ്ടി നിരവധി യുദ്ധങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. മതം ഒരു കൂട്ടം ജനങ്ങളിൽ പ്രവർത്തിക്കുന്നു. മതത്തിൽ, ആളുകൾ ആരുടെയെങ്കിലും പാത പിന്തുടരുന്നു. മറ്റൊരു വശത്ത്, ധർമ്മം ജ്ഞാനത്തിന്റെ പ്രവൃത്തിയാണ്, ”അപേക്ഷ കൂട്ടിച്ചേർത്തു.

Learn Job Interviewing Skills: Win your Dream Job

"എല്ലാ ചരിത്രത്തിലെയും ഏറ്റവും ശക്തമായ വിഭജന ശക്തികളിൽ ഒന്നാണ് മതം" അതേസമയം "ധർമ്മം" "വ്യത്യസ്തമാണ്, കാരണം അത് ഒന്നിക്കുന്നു", അശ്വിനി കുമാർ ഉപാധ്യായ പറഞ്ഞു.

“ധർമ്മത്തിൽ ഒരിക്കലും ഭിന്നിപ്പുണ്ടാകില്ല. എല്ലാ വ്യാഖ്യാനങ്ങളും സാധുതയുള്ളതും സ്വാഗതാർഹവുമാണ്. ഒരു അധികാരവും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തത്ര വലുതല്ല, തൊടാൻ കഴിയാത്തത്ര പവിത്രമല്ല. സ്വതന്ത്ര ഇച്ഛാശക്തിയിലൂടെയുള്ള പരിധിയില്ലാത്ത വ്യാഖ്യാന സ്വാതന്ത്ര്യം ധർമ്മത്തിന്റെ സത്തയാണ്, കാരണം ധർമ്മം സത്യം പോലെ തന്നെ പരിധിയില്ലാത്തതാണ്. ആർക്കും ഒരിക്കലും അതിന്റെ മുഖപത്രമാകാൻ കഴിയില്ല,” ഹർജിയിൽ പറയുന്നു.

ജനുവരി 16-ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും .

Learn Job Interviewing Skills: Win your Dream Job