ഇപിപിഎഫ് സംസ്ഥാന വാർഷികവും ലോഗോസ് ഫെസ്റ്റും സെപ്റ്റംബർ 21 ന്
കോട്ടയം: എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പ് (ഇപിപിഎഫ്) 34-ാമത് സംസ്ഥാന വാർഷികത്തോടനുബന്ധിച്ച് “ലോഗോസ് ഫെസ്റ്റ് 2026” സെപ്റ്റംബർ 21ന് കോട്ടയത്ത് നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൊല്ലം ജില്ലാ കളക്ടർ ശ്രീമതി ജൂല ആനി തോമസ് ഐഎഎസ് ലോഗോസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഇപിപിഎഫ് ഓണററി പ്രസിഡന്റും ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറിയുമായ റവ. ജേക്കബ് ആന്റണി കുടത്തിങ്കൽ അധ്യക്ഷത വഹിക്കും.
ബ്രദർ ചെറി ജോർജ് ചെറിയാൻ, ഡോ. ഫിലിപ്പ് ഫിന്നി, പ്രൊഫ. സാം സ്കറിയ എന്നിവർ വിവിധ സെഷനുകളിൽ വചനസന്ദേശം നൽകും.
“ഉദ്യോഗസ്ഥരുടെ സാമൂഹിക പ്രതിബദ്ധതയും ആത്മീയ ഉത്തരവാദിത്തവും” എന്നതാണ് ഈ വർഷത്തെ ലോഗോസ് ഫെസ്റ്റിന്റെ പ്രമേയം. ഇപിപിഎഫ് ക്വയറിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയ്ക്കു പുറമെ രാജ്യത്തിനായുള്ള പ്രാർത്ഥനയും കൃതജ്ഞതാ സ്തോത്രശുശ്രൂഷയും പരിപാടിയുടെ ഭാഗമായി നടക്കും.
ഇപിപിഎഫ് ജനറൽ സെക്രട്ടറി ഇവാ. എം.സി. കുര്യൻ, പി.വി. വർഗീസ്, ജോൺ മാത്യു, ഷാനി മാത്യു, വി.എസ്. കുര്യൻ, മാത്യു ജേക്കബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0