സുവിശേഷ പ്രവര്‍ത്തനം: നേപ്പാളില്‍ പാസ്റ്റര്‍ക്ക് ജയില്‍ ശിക്ഷ
നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് പാസ്റ്റര്‍ക്ക് കോടതി 2 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. അബണ്ടന്റ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ശുശ്രൂഷകനായ പാസ്റ്റര്‍ കേശവ് രാജ് ആചാര്യയ്ക്കാണ് ഡോര്‍വ

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് പാസ്റ്റര്‍ക്ക് കോടതി 2 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.
അബണ്ടന്റ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ശുശ്രൂഷകനായ പാസ്റ്റര്‍ കേശവ് രാജ് ആചാര്യയ്ക്കാണ് ഡോര്‍വ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പാസ്റ്റര്‍ കേശവ് സഭാപരിപാലനത്തോടൊപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
തന്റെ പ്രവര്‍ത്തനം യുട്യൂബ് വഴി പ്രചരിപ്പിച്ചിരുന്നു. നേപ്പാളിലെ കാസ്കി ജില്ലയിലെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാസ്റ്ററെ മാര്‍ച്ചില്‍ അറസ്റ്റു ചെയ്ത് തടങ്കലില്‍ ആക്കിയിരുന്നു.
തുടര്‍ന്നുള്ള വിസ്താരത്തിനുശേഷം നവംബര്‍ 30-നാണ് കോടതി വിധിയുണ്ടായത്. തടവുശിക്ഷയ്ക്കു പുറമേ 20000 നേപ്പാളി രൂപയും പിഴയായി അടയ്ക്കുവാന്‍ വിധിയിലുണ്ട്.
കൊറോണ വൈറസിനെ യേശുക്രിസിതുവിന്റെ നാമത്തില്‍ ശാസിക്കുന്ന വീഡിയോ ക്ളിപ്പാണ് കേസിനാസ്പദമായ തെളിവായി കോടതി കണ്ടെത്തിയത്.
81 ശതമാനം ഹിന്ദുക്കളുള്ള നേപ്പാളില്‍ 1.4 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ എങ്കിലും ലോകത്ത് ക്രൈസ്തവരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നേപ്പാള്‍